Latest News

അഞ്ചാമത്തെ താരത്തിനും എയ്ഡ്സ്,​ നീലച്ചിത്ര നിര്‍മ്മാണം മുടങ്ങി

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ നീലച്ചിത്ര നിര്‍മ്മാണം പൂര്‍ണ്ണമായി നിര്‍ത്തിവച്ചു. ഒരു നീലനടിക്കു കൂടി എയ്ഡ്‌സ് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. തങ്ങള്‍ എയ്ഡ്‌സ് ബാധിതരാണെന്ന് പ്രമുഖ നീലച്ചിത്ര താരങ്ങളായ കാമറൂണ്‍ ബായും റോഡ് ഡെയ്‌ലിയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് നീലച്ചിത്ര നിര്‍മ്മാണം നിലയ്ക്കുന്നത്. അഞ്ചാമത്തെ താരത്തിനാണ് എയ്ഡ്‌സ് പിടിച്ചത്.

ഫ്രീസ്പീച്ച് കൊളിഷന്‍ എന്ന നീലച്ചിത്ര കമ്പനി ഡിസംബര്‍ ആറിന് ബ്‌ളൂ ഫിലിം നിര്‍മ്മാണത്തിന് മോറട്ടോറിയം പ്രഖ്യാപിച്ചുകഴിഞ്ഞു. ഞങ്ങളുടെ അഭിനേതാക്കളുടെ ആരോഗ്യം ഞങ്ങള്‍ക്ക് കാത്തു സൂക്ഷിക്കേണ്ടതുണ്ട്, കമ്പനി മേധാവി ഡയാന്‍ ഡ്യൂക്ക് അറിയിച്ചു.

നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ ഉറ ധരിക്കണമെന്ന് ലോസ് ഏഞ്ചല്‍സില്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് ആരും പാലിച്ചില്ല. ഉറ ധരിക്കുന്നത് ബിസിനസിനെ ബാധിക്കുമെന്നാണ് കമ്പനികളും താരങ്ങളും വാദിക്കുന്നത്. എയ്ഡ്‌സ് പരിശോധന ഉണ്ടെങ്കിലും അതും ഫലപ്രദമാകുന്നില്ല. താരങ്ങളുടെ മുഴുവന്‍ പങ്കാളികളെകളെയും കണ്ടെത്തി പരിശോധിപ്പിക്കുക അത്ര എളുപ്പമല്ല.

സെപ്തംബറിലാണ് പ്രശ്‌നം തുടങ്ങിയത്. അന്ന് നാലു താരങ്ങള്‍ക്കാണ് എയ്ഡ്‌സ് ബാധിച്ചത്. തുടര്‍ന്ന് നീലനിര്‍മ്മാണം പ്രതിസന്ധിയിലായി. അതില്‍ നിന്ന് കരയകയറി വരുമ്പോഴാണ് അഞ്ചാമത്തെ താരത്തിനെയും എയ്ഡ്‌സ് ബാധിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, America, Blue Film, AIDS

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.