പൊന്‍കുന്നം: ഭാര്യയും മൂന്നു മക്കളുമുള്ളയാള്‍ വിവരം മറച്ചുവച്ച് മറ്റൊരു വിവാഹം നടത്താനെത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. പൊന്‍കുന്നം ചെറുവള്ളി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഭര്‍ത്താവ് രണ്ടാം കല്യാണം നടത്തുന്ന വിവരമറിഞ്ഞ് ആദ്യഭാര്യയും മക്കളും സ്ഥലത്തെത്തിയതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും നടന്നു.
ആദ്യഭാര്യയും മക്കളും ഭര്‍്ത്താവിനെ കൈകാര്യം ചെയ്തതായായി അറിയുന്നു. മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേ ശിയാണ് 39കാരനായ വരന്‍. പൊന്‍കുന്നം, മണിമല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ് രണ്ടാംകെട്ടിന് എത്തിയത്. കൊല്ലപ്പള്ളി സ്വദേശിനിയായ വധു വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തുമ്പോഴാണ് ആദ്യഭാര്യയെയും ആ ബന്ധത്തിലുള്ള രണ്ട് ആണ്‍മക്കളെയും ഒരു പെണ്‍കുട്ടിയെയും കാണുന്നത്.
രണ്ടാം വിവാഹമാണെന്ന് വധുവിന്റെ വീ്ട്ടുകാരെ അറിയിച്ചിരുന്നുമില്ല. സ്വര്‍ണ്ണം , സദ്യ, വസ്ത്രം എന്നിവയിലുണ്ടായ ചെലവ് തരാതെ വരനെ വിടാന്‍ പറ്റില്ലെന്നാണ് കല്യാണത്തിനെത്തിയ വധുവിന്റെ വീട്ടുകാരുടെ നിലപാട്. തന്നെയും മക്കളെയും ചതിച്ചതിന് സമാധാനം പറയണമെന്ന് ആദ്യ ഭാര്യ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ആദ്യഭാര്യയുടെ ബന്ധുക്കളും ചെറുവള്ളിയിലേക്ക് തിരിച്ചിട്ടുണ്ട്. ഒന്‍പതു മാസമായി യുവാവ് ആദ്യഭാര്യയുമായി അകന്നു കഴിയുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage, Attack
No comments:
Post a Comment