Latest News

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ രാത്രി "ചുമ്മാ ചെന്ന' യുവാവിന് തലയ്ക്കടിയേറ്റു; യുവതിയെ പോലീസ് തിരയുന്നു

ചിങ്ങവനം: യുവതിയുടെ വീട്ടില്‍ രാത്രി സന്ദര്‍ശനത്തിനെത്തിയ യുവാവിനെ തലയ്ക്കടിയേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പനച്ചിക്കാട് നെല്ലിക്കല്‍ സ്വദേശിനി സിനി (40)ക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് ചിങ്ങവനം എസ്‌ഐ അറിയിച്ചു. പരിക്കേറ്റ ഇല്ലിക്കല്‍ ചെമ്പോട്ടില്‍ അജ്മല്‍ (25) അപകട നില തരണം ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അജ്മലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ സിനിയുടെ വീടിന്റെ പരിസരത്ത് ഗുരുതരമായി പരിക്കേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ അജ്മലിനെ ചിങ്ങവനം പോലീസ് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനച്ചിക്കാട് നെല്ലിക്കല്‍ സ്വദേശി സിനിയുടെ വീട്ടില്‍ ശനിയാഴ്ച വൈകുന്നേരം എത്തിയതായിരുന്നു അജ്മല്‍. 

അബോധാവസ്ഥയിലായിരുന്നതിനാല്‍ അജ്മലിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സിനിയുടെ വീട്ടില്‍ എത്തിയതാണെന്ന് അര്‍ധബോധാവസ്ഥയില്‍ അജ്മല്‍ പോലീസിനോട് പറഞ്ഞു. എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന് 'ചുമ്മാ വന്നതാ ' എന്നാണ് അജ്മല്‍ മറുപടി നല്കിയത്.

സിനിയും അജ്മലും കോട്ടയത്തെ പ്രമുഖ വാഹന ഏജന്‍സിയുടെ ചവിട്ടുവരി ഷോറൂമില്‍ ജോലിക്കാരാണ്. രണ്ടു കുട്ടികളുടെ മാതാവായ സിനിയുടെ ഭര്‍ത്താവ് സൗദിയിലാണ്. ശനിയാഴ്ച രാത്രിയില്‍ സിനിയും 12 വയസ് പ്രായമുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്നത്. സിനി ഒളിവിലാണ്. യുവതിയുമായി യുവാവിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേചൊല്ലിയുണ്ടായ തര്‍ക്കമാകാം ആക്രമണത്തിന് കാരണമായതെന്നും പോലീസ് സംശയിക്കുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രിയില്‍ സിനിയുടെ വീട്ടിലെത്തിയ അജ്മലുമായി എന്തെങ്കിലും വാക്കു തര്‍ക്കമുണ്ടായതിനേത്തുടര്‍ന്ന് തലയ്ക്കടിച്ചതാകാം. അടിയേറ്റ് അജ്മല്‍ മരിച്ചുവെന്നു കരുതി മറവു ചെയ്യാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ സമീപത്തെ വീട്ടിലെത്തി തൂമ്പ വാങ്ങിയിരുന്നു. സെപ്റ്റിക്ക് ടാങ്ക് കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. മരിച്ചെന്നു കരുതി മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്നും പോലീസ് കരുതുന്നു.

രണ്ട് ദിവസം മുന്‍പ് സിനിയുടെ അമ്മ അസുഖത്തെ തുടര്‍ന്ന് കുറ്റൂരുള്ള വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ സിനി സമീപത്തുള്ള ടാക്‌സി ഡ്രൈവറെ വിളിച്ച് കുറ്റൂരേക്ക് ഓട്ടം വിളിച്ചുകൊണ്ട് പോയിരുന്നു. എന്നാല്‍ അല്പ സമയം കഴിഞ്ഞ് പോലീസ് എത്തി വീടിന് സമീപത്തു നിന്നും പരിക്കേറ്റ യുവാവിനെ കണ്ടെത്തിയതോടെ കാര്യം പന്തിയല്ലെന്ന് കണ്ടെത്തിയ അയല്‍ക്കാര്‍ ടാക്‌സി തിരികെ വിളിച്ചിരുന്നു. ഈ സമയം ചങ്ങനാശേരിയിലെത്തിയ കാര്‍ തിരികെ പോരുമ്പോള്‍ ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ടു. ഈ തക്കത്തിന് സിനി കാറില്‍ നിന്നും ഡോര്‍ തുറന്നു കുട്ടിയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack,Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.