ബാല്ലിയ: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ 23കാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ഒരു വര്‍ഷത്തിനു ശേഷം പെണ്‍കുട്ടിയുടെ പേരില്‍ കുടുംബം ട്രസ്റ്റ് രൂപവത്കരിക്കുന്നു.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളെ സഹായിക്കുകയാണു ട്രസ്റ്റിന്റെ ലക്ഷ്യം. പെണ്‍കുട്ടിയുടെ ചരമവാര്‍ഷികദിനത്തില്‍ സ്വന്തം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയ പിതാവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനു ഗ്രാമീണരുടെ സഹായവും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്നു വാഗ്ദാനങ്ങള്‍ മാത്രമാണു നല്‍കിയതെന്നും ഓര്‍മദിവസം ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ സഹോദരനു ജോലി നല്‍കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നല്‍കിയ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല. പ്രതികള്‍ക്കു പരമാവധി ശിക്ഷ ലഭിച്ചെങ്കില്‍ മാത്രമേ തങ്ങള്‍ സംതൃപ്തരാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Damini, Parents, Trust
No comments:
Post a Comment