കോന്നി: കോന്നിയില്‍ പണി പൂര്‍ത്തിയാകാത്ത വീട്ടിനുള്ളില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും. തിങ്കളാഴ്ച രാത്രിയാണ് റാന്നി ഉതിമൂട് വാളിപ്ലാക്കല്‍ വട്ടക്കുന്നേല്‍ ജ്യോതിമോളെ(18) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റലില്‍നിന്നു ഞായറാഴ്ച മുതലാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ചു മാതാവ് ഗിരിജ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിനുള്ളില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമാണ് പോലീസിനുള്ളത്. യുവതി കൂട്ട മാനഭംഗത്തിനിരയായതായും പോലീസ് സംശയിക്കുന്നു. മൃതദേഹം കാണപ്പെട്ട വിവരം അറിയിച്ച രാഹുല്‍ എന്ന യുവാവിനെ തെരയുകയാണെന്നു പോലീസ് അറിയിച്ചു. എന്നാല്‍ ഇയാള്‍കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്
ഇയാള്‍ക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടി ഒളിച്ചോടിയതാണെന്നു കരുതുന്നു. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം രാഹുല്‍ പെണ്‍കുട്ടിയെ പല വീടുകളിലായി പാര്‍പ്പിച്ചുവെന്നാണ് വിവരം. യുവാവും സുഹൃത്തുക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ മനഭംഗപ്പെടുത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവും ആത്മഹത്യക്കു ശ്രമിച്ചതായി പറയപ്പെടുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃതദേഹം കണ്ട വീട്ടില്‍ ചൊവ്വാഴ്ച പരിശോധനകള്‍ നടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Student, Dead Body, case, Police
No comments:
Post a Comment