തളിപ്പറമ്പ: മതങ്ങളല്ല സമൂഹത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും മതത്തിന്റെ പേരില്‍രാഷ്ട്രീയം കളിക്കുന്നവരാണ് പ്രശ്‌നക്കാരെന്നും ഡോ. ഹുസൈന്‍ രണ്ടത്താണി. മഅ്ദനി ഇഞ്ചിഞ്ചായി ജയിലില്‍ മരിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു മത രാഷ്ട്രീയക്കാരനും അദേഹത്തിന്റെ നീതി
ക്കായി ശബ്ദമുയര്‍ത്തുന്നില്ലെന്നും അദേഹം പറഞ്ഞു. 'മുസ്ലിംകള്‍ ആശയും ആശങ്കയും' എന്ന വിഷയത്തില്‍ കരുണ ചാരിറ്റബിള്‍ സൊസൈറ്റി തളിപ്പറമ്പില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ക്കായി ശബ്ദമുയര്‍ത്തുന്നില്ലെന്നും അദേഹം പറഞ്ഞു. 'മുസ്ലിംകള്‍ ആശയും ആശങ്കയും' എന്ന വിഷയത്തില്‍ കരുണ ചാരിറ്റബിള്‍ സൊസൈറ്റി തളിപ്പറമ്പില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഒരു സമുദായത്തെ മുഴുവന്‍ ഇഞ്ചിഞ്ചായി കൊന്നൊടുക്കുമ്പോള്‍ അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല. മുസ്ലിംങ്ങളുടെ ആശങ്ക പൊതുസമൂഹം കാണാതെ പോവുകയാണ്. മുസ്ലിങ്ങളെന്നാല്‍ പണക്കാരും ഗള്‍ഫുകാരും മാത്രമാണെന്നാണ് പൊതുവായ ധാരണ. എന്നാല്‍, ഭൂരിഭാഗം മുസ്ലിംങ്ങളും പാവപ്പെട്ടവരാണ്. ഇന്ത്യയിലെ ജയിലുകളില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളാ
ണ്. അതില്‍ തൊണ്ണൂറ് ശതമാനവും നിരപരാധികളുമാണ്. പാവപ്പെട്ട മുസല്‍മാന്റെ കണ്ണീരൊപ്പാനാണ്
ഇടതുപക്ഷം പരിശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പോലെ കോടീശ്വരനായ
മുസ്ലിമിലേക്കല്ല ഇടതുപക്ഷത്തിന്റെ നോട്ടം.

ദരിദ്രരായ, അവഗണിക്കപ്പെടുന്ന മുസ്ലിമിന്റെ ഹൃദയത്തിലേക്കാണ്. മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന മുസ്ലിം സംഘടനകളെ സംരക്ഷിക്കാന്‍ സമുദായത്തിന്റെ കാവലാളുകള്‍ എന്ന് അവകാശപ്പെട്ടുന്ന ഒരു പാര്‍ട്ടിയുണ്ട് ഇവിടെ. ബദറിലെ ഇബ്‌ലീസിന്റെ സ്വഭാവമാണ് ഇവര്‍ക്ക്. രണ്ട് ഭാഗത്തിന്റെയും ചെവിയില്‍ പോയി സ്വകാര്യം പറഞ്ഞ് തമ്മിലടിപ്പിക്കുന്ന ഇബ്‌ലീസുകള്‍, ആ പാര്‍ട്ടി സമുദായത്തോട് വിളിച്ചു പറയുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴിയാണ് ഞങ്ങളെന്നാണ്. എന്നാല്‍ ഞങ്ങള്‍ പറയുന്നു അവര്‍ ഇബ്‌ലീസുകാരാണ്. സമുദായത്തെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന ഇബ്‌ലീസുകള്‍ ഹുസൈന്‍ രണ്ടത്താണി പരോക്ഷ വിമര്‍ശനമുന്നയിച്ചു.
റംല പക്കര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജയിംസ് മാത്യു എം.എല്‍.എ, എ.എന്‍. ഷംസീര്‍, എം.എ. നിസാര്‍, ടി.എ. റസാഖ്, കാഞ്ഞാണി റസാഖ്, ബീരാന്‍കുട്ടി, അഷ്‌റഫ് പ്രസംഗിച്ചു. സി. അബ്ദുല്‍കരീം സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Hussain Randathani, Muslim League
No comments:
Post a Comment