പൊയ്‌നാച്ചി: പൊയിനാച്ചിയിലെ ഹോട്ടല്‍ തൊഴിലാളിയെ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പൊയ്‌നാച്ചി സെഞ്ച്വറി ഹോട്ടലിലെ കുക്കും ഝാര്‍ഖണ്ഡ് സ്വദേശിയുമായ മുഹമ്മദ് ആലംഗീര്‍ (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെ പൊയ്‌നാച്ചി ടൗണിലെ താമസിക്കുന്ന കെട്ടിടത്തിന് താഴെ ചോരയില്‍ കുളിച്ച് മരിച്ചനിലയില്‍ കാണുകയായിരുന്നു. ജോലികഴിഞ്ഞ് കൂട്ടുകാരന്‍ ഗുല്‍സാര്‍ എന്നയാള്‍കൊപ്പം താമസസ്ഥലത്തേക്ക് പോയതായിരുന്നു മുഹമ്മദ് ആലംഗീര്‍. എന്നാല്‍ മുറിയില്‍ എത്താത്തതിനെതുടര്‍ന്ന് ഭാര്യ അന്വേഷിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന് താഴെ ആലംഗീറിനെ വീണ് മരിച്ചനിലയില്‍ കാണുകയുമായിരുന്നു.
ഇരുട്ടത്ത് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് അബദ്ധത്തില്‍വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. മൃതദേഹം പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.
ഝാര്‍ഖണ്ഡ് നവാഡി ജില്ല കൊഡര്‍മെ ഗ്രാമത്തിലെ മുഹമ്മദ് അഷ്‌ക്കര്‍ അലി - നൂര്‍ ആഇശ ബീഗം ദമ്പതികളുടെ മകനാണ്. ഭാര്യ സോണി കാത്തൂര്‍ പൂര്‍ണ ഗര്‍ഭിണിയാണ്. മക്കള്‍: ഷഹീന്‍ പര്‍വീന്‍, എത്തിഷാം റജ. സഹോദരങ്ങള്‍: ചന്ദ, ഗൗല, റാണി, ഷബാന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hotel Worker, Deadbody
No comments:
Post a Comment