കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ മൂന്നു പേര്‍ ചേര്‍ന്ന് പതിമൂന്നു വയസുകാരിയെ മാനഭംഗം ചെയ്തു. ഞായറാഴ്ച രാത്രി പാര്‍ക്ക് സ്ട്രീറ്റ് പാര്‍ക്ക് സര്‍ക്കസ് മേഖലയിലാണ് സംഭവം. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാക്‌സി ഡ്രൈവറെയും മൂന്നാമനെയും കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പാര്‍ക്ക് സ്ട്രീറ്റില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് വഴിയരികില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് അന്‍വര്‍ എന്നയാള്‍ ക്രിസ്മസ് സമ്മാനങ്ങളും ഡിന്നറും നല്‍കാമെന്നും കുറച്ചു സമയം കാത്തുനില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ടാക്‌സി വിളിച്ച ഇയാള്‍ വണ്ടിയിലെത്തിയ സഹായിയെയും കൂട്ടി ടാക്‌സിയില്‍ കയറി. ടാക്‌സി നഗരത്തില്‍ റൗണ്ട് അടിക്കുകയും മൂന്നു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
റിപ്പോണ്‍ സ്ട്രീറ്റിനു സമീപത്തുവെച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ നാലു മണിയോടെ റാഫി അഹമ്മദ് കിദ്വായി റോഡില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ പാര്‍ക്ക് സ്ട്രീറ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case.
No comments:
Post a Comment