അയല്‍ രാജ്യത്ത് നിന്ന് ഷാര്‍ജയിലേക്ക് വരികയായിരുന്നു കപ്പല്‍. ചൊവ്വാഴ്ച്ച പുലര്‍ച്ചെ എഴ് മണിക്കായിരുന്നു അപകടം. വിവരം അറിഞ്ഞ ഉടനെ തന്നെ എയര്‍ വിങും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനത്തിന് ഇറങ്ങി. എയര്‍ വിങ് സാഹസികമായാണ് ഇവരെ രക്ഷപെടുത്തിയത്. പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികില്‍സ നല്കി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അസ്ഥിര കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്ന ഭാഗത്ത് ഒരു കാരണവശാലും ഇറങ്ങരുത്. ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ വിവരം ഉടനടി ബന്ധപെട്ടവരെ അറിയിക്കണം.
കടലോരങ്ങളില്‍ ഇറച്ചി ചുടുന്നതിന് വിലക്കുണ്ട്. ഫിഷ്ത്ത് കടലോരത്ത് മീന്‍ പിടിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ. കഴിഞ്ഞ ദിവസങ്ങളില്‍ വിലക്ക് ലംഘിച്ച് ഇറച്ചി ചുട്ടവര്ക്കും മീന്‍ പിടിച്ചവര്‍ക്കും പിഴ ലഭിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment