സലാല: കിടന്നുറങ്ങവെ മേല്‍ക്കൂര തകര്‍ന്ന് വീണ് കോഴിക്കോട് പയ്യോളി സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞിരമൂല പറമ്പില്‍ ഫൈസലിനാണ് (31) പരിക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്ക്. ഇദ്ദേഹത്തെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സലാലയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ ഷോമിയയിലാണ് അപകടം നടന്നത്. കഫ്റ്റീരിയ ജോലിക്കാരനായ ഫൈസല്‍ ജോലി കഴിഞ്ഞ് മുറിയില്‍ കിടന്നുറങ്ങവെ മുകളിലെ കോണ്‍ക്രീറ്റിന്‍െറ അടിഭാഗം അടര്‍ന്ന് വീഴുകയായിരുന്നു. സുഹ്യത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഫൈസല്‍. സുഹൃത്തുക്കളുടെ പരിചരണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.
വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി ബില്ലിനത്തില്‍ ആയിരം റിയാലോളം അടക്കാനുമുണ്ട്. സ്ട്രച്ചര്‍ ടിക്കറ്റിന് ഏകദേശം 1200 റിയാലോളം വേണ്ടി വരും. വിദഗ്ധ ചികിത്സക്കായി പിന്നെയും തുക ആവശ്യമാണ്. ഇതിനൊന്നും ഒരു മാര്‍ഗവുമില്ലതെ വിഷമിച്ചിരുക്കുകയാണ് ഫൈസലും സുഹ്യത്തുക്കളും. മുറിയുടെ ഉടമ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഒരു നഷ്ടപരിഹാരവും നല്‍കാനാവില്ലെന്ന നിലപാടിലാണദ്ദേഹം.

കഴിഞ്ഞ ദിവസം സുന്നി സെന്‍റര്‍ ഭാരവാഹി അബ്ദുസ്സലാം ഹാജിയും ടി.കെ. ഹംസയും ആശുപത്രിയിലെത്തി ഫൈസലിനെ സന്ദര്‍ശിച്ചിരുന്നു. നാട്ടില്‍ രണ്ട് പെണ്‍മക്കളും ഭാര്യയും മാതാവും പിതാവുമടങ്ങുന്ന കുടുംബത്തിന്റെഏക ആശ്രയമാണ് ഫൈസല്‍.ആറ് വര്‍ഷമായി സലാലയില്‍ ജോലി ചെയ്ത് വരികയാണ്. സലീം, മമ്മൂട്ടി എന്നിവരാണ് ഇപ്പോള്‍ ഫൈസലിന്‍െറ പരിചരണത്തിന്നായി ആശുപത്രിയിലുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment