ലണ്ടന്‍: സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന്റെ ഇളയ സഹോദരന്‍ പ്രമോദ് മിത്തലിന്റെ മകളുടെ വിവാഹത്തിന് ചിലവഴിച്ചത് 60 മില്യണ്‍ യൂറോ( ഏകദേശം 505 കോടി രൂപ)യെന്ന് റിപ്പോര്‍ട്ട്. പമോദ് മിത്തലിന്റെ മകള്‍ സൃഷ്ടി മിത്തലും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ ഗുല്‍രാജ് ബെഹലുമാണ് ബാഴ്‌സലോണയില്‍ വെച്ച് ആര്‍ഭാടത്തിന് നടുവില്‍ വിവാഹിതരായത്.
സണ്‍ഡെ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ചിലവേറിയ അഞ്ച് വിവാഹങ്ങളില്‍ ഒന്നായിട്ടാണ് സ്പാനിഷ് വാര്‍ത്താ പോര്‍ട്ടലായ വാനിറ്റാറ്റിസിനെ ഉദ്ധരിച്ച് ധനകാര്യ വെബ്‌സൈറ്റായ മണിലൈഫ് ഈ വിവാഹത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
അബുദാബി ഭരണാധിപന്‍ മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ വിവാഹത്തിന് ചിലവായത് 76.25 മില്യണ്‍ യൂറോയായിരുന്നു. അതും 1981 ല്‍. 46 മില്യണ്‍ യൂറോ ചിലവഴിച്ചാണ് 2004 ലില്‍ ലക്ഷ്മി മിത്തല്‍ തന്റെ മകള്‍ വനിഷയുടെ വിവാഹം നടത്തിയത്.
അതേസമയം, വിവാഹം ആര്‍ഭാടപൂര്‍വം നടത്തുമ്പോഴും ഇന്ത്യയില്‍ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുകയാണ് പ്രമോദ് മിത്തലും സഹോദരന്‍ വിനോദ് മിത്തലും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mithal family, Marriage, 505 lakhs
No comments:
Post a Comment