കൊച്ചി: കാസര്‍കോട് പളളിക്കരയിലെ ശഹനാസ് ഹംസ വധക്കേസിലെ ആറാം പ്രതി എ.സി.അബ്ദുല്ലക്കെതിരായ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (ഒന്ന്)യില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 31ന് പ്രത്യേക കോടതി ജഡ്ജി പി.ശശിധരന് വിധി പ്രഖ്യാപിക്കും.
ഈ കേസിന്റെ ആദ്യഘട്ട വിചാരണ നടന്നത് 1995ലായിരുന്നു. പ്രതികളെ പിടികൂടുന്നതില്‍ താമസം നേരിട്ടതിനാല്‍ പിന്നീട് ആറ് ഘട്ടങ്ങളില്‍ വിചാരണ നടത്തേണ്ടി വന്നു. രണ്ടുവര്‍ഷം മുമ്പ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്ത അബ്ദുല്ലക്കുവേണ്ടി ഏഴാംഘട്ട വിചാരണയാണ് ഇപ്പോള്‍ നടത്തിയത്. ഈ വിചാരണ അവസാനിക്കുമ്പോഴും ഒന്നാം പ്രതിയായ പാകിസ്താന് അബ്ദുറഹ്മാനെ കണ്ടത്തൊന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല.
മറ്റൊരു പ്രതി കീരി അബ്ദുല്ലയെ കഴിഞ്ഞ വര്‍ഷം കാസര്‍കോടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഏറെ വൈകാതെ ഹൃദ്രോഗം മൂലം മരിച്ചു.
1989 ഏപ്രില്‍ 29നാണ് കാസര്‍കോട് മൗവ്വല്‍ സ്വദേശിയായ ഹംസ വെടിയേറ്റ് മരിച്ചത്. മംഗലാപുരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഹംസയെ പൊയ്നാച്ചി ദേശീയപാതയില്‍വെച്ചാണ് അധോലോക സംഘം വെടിവെച്ച് കൊന്നത്. 19 പ്രതികളുള്ള കേസില്‍ ആറ് ഘട്ടങ്ങളിലായി ഒമ്പതുപേരെ ശിക്ഷിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment