കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ സര്‍ജന്‍ ഡോ.സുനില്‍ ചന്ദ്രന് ജെ.സി.ഐ എക്‌സല്ലന്‍സ് അവാര്‍ഡ്. ജെ.സി.ഐ കാസര്‍കോട് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വെളളിയാഴ്ച ആറു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് സമ്മാനിക്കും.
ഒന്നരപതിറ്റാണ്ടുകാലമായി ആതുരസേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഡോ.സുനില്‍ ചന്ദ്രന്‍ ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സര്‍ജനാണ്. ഡോക്ടര്‍മാര്‍ പണത്തിനും സ്വാധീനത്തിനും പിന്നാലെ പോകുന്ന വര്‍ത്തമാനകാലത്ത് രോഗികളുടെ ഹൃദയംതൊട്ട് കൊണ്ട് ഇടപഴകുന്ന സുനില്‍ ചന്ദ്രന്റെ ശൈലി ഏറെ ശ്രദ്ധേയമാണ്.
ഡോക്ടറുടെ രോഗികളുമായുള്ള ഇടപെടല്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. നിശ്ബദ സേവനത്തിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ വലിയ മനസിന്റെ ഉടമയാണെന്ന് സുനില്‍ ചന്ദ്രനെന്ന് ജെ.സി.ഐ ജൂറി വിലയിരുത്തി. കാസര്‍കോട് പെരിയ സ്വദേശിയാണ്.
കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment