കാസര്‍കോട്: ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച ഐക്യ ഓട്ടം കൗതുകം പകര്‍ന്നു.
രാജ്യ വ്യാപകമായി നടക്കുന്ന കൂട്ട ഓട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു കാസര്‍കോട്ടും പരിപാടി നടന്നത്. പ്രതിമ സ്ഥാപിക്കുന്നതിനായി രൂപവത്കരിച്ച ഏകതാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐക്യ ഓട്ടം രാവിലെ താളിപ്പടുപ്പ് മൈതാനിയില്‍ എന്‍ഡോസള്‍ഫാന്‍ സമര നായിക ലീലാ കുമാരിയമ്മ റിട്ടയേര്‍ഡ് ആര്‍.ഡി ഒ. ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി നേതാക്കളായ മടിക്കൈ കമ്മാരന്‍, അഡ്വ. കെ ശ്രീകാന്ത്, സഞ്ജീവ ഷെട്ടി, കെ.ടി ജയറാം, അഡ്വ. അഡൂര്‍ ഉമേഷ് നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ദേശീയ പാതയിലൂടെ പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ വലംവെച്ച് എം.ജി റോഡ്, ട്രാഫിക് സര്‍ക്കിള്‍, ബാങ്ക് റോഡ് വഴി സഞ്ചരിച്ച് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് സമാപിച്ച ഐക്യ ഓട്ടത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
പ്രത്യേക യൂണിഫോമണിഞ്ഞ പ്രവര്‍ത്തകരായിരുന്നു കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്.
പ്രത്യേക യൂണിഫോമണിഞ്ഞ പ്രവര്‍ത്തകരായിരുന്നു കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്.
Photos: Kumar Kasaragod
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment