നീലേശ്വരം: ലോഗോ രൂപകല്‍പനയിലും ഡിജിറ്റല്‍ ടച്ച്. പോസ്റ്റര്‍ കളര്‍, വാട്ടര്‍ കളര്‍ മാധ്യമങ്ങളില്‍ ചെയ്തിരുന്ന ജോലിയാണ് പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായത്.
പരമ്പരാഗതമായി വൃത്താകൃതിയില്‍ സീല്‍ പോലെ തയ്യാറാക്കിയിരുന്ന ലോഗോയുടെ ആകൃതിയിലും ഇതോടെ മാറ്റങ്ങള്‍ വന്നു.
പരമ്പരാഗതമായി വൃത്താകൃതിയില്‍ സീല്‍ പോലെ തയ്യാറാക്കിയിരുന്ന ലോഗോയുടെ ആകൃതിയിലും ഇതോടെ മാറ്റങ്ങള്‍ വന്നു.
അഡോബ് ഇല്ലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പുതു തലമുറ ലോഗോകള്‍ തയ്യാറാക്കുന്നത്. രൂപകല്‍പന താരതമ്യേന ഏളുപ്പമാണെന്നതും രചനകളിലെ ലാളിത്യവുമാണ് ഇവയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. ഇതോടെ കലാരൂപങ്ങള്‍, കടുംനിറങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയുടെ ബാഹുല്യത്തില്‍ നിന്നു രചനകള്‍ മോചനം നേടിയതായും കലാകാരന്മാര്‍ പറയുന്നു.
മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ നടന്നു വരുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ലോഗോ പൂര്‍ണമായും ഡിജിറ്റലാണ്. കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജില്‍ പടന്നക്കാട് സ്വദേശികളായ വിവേക് രാഘവന്‍, ജെസീം ഷെരീഫ് എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ആദ്യ കമ്പനിയായ വൗ മേക്കേഴ്‌സിലെ തൃശൂര്‍ സ്വദേശിയായ ഷിബുവാണ് ഇതു തയ്യാറാക്കിയത്. വിവേകിന്റെ ആശയത്തിനു ഷിബു രൂപം പകരുകയായിരുന്നു. കടലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന നര്‍ത്തകി, സൂര്യഗോളം, പരിപാടിയുടെ ലഘു വിവരങ്ങള്‍ എന്നിവ മാത്രമാണ് ലോഗോയുടെ ഉള്ളടക്കം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment