കാസര്‍കോട് : നുള്ളിപ്പാടിയിലെ റേഷന്‍ കടയില്‍ നിന്നും ഉപയോഗ ശൂന്യമായ അരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. നുള്ളിപ്പാടിയിലെ കെ അരുണ്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍ നിന്നാണ് അരി പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ വിതരണം ചെയ്‌ത അരിയില്‍ സിമന്റ് പൊടിയും മറ്റും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഉപഭോക്താവ് അധികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഉപയോഗ ശൂന്യമായ അരി കണ്ടെത്തിയത്. നീലേശ്വരം എഫ് സി ഐ ഗോഡൗണില്‍ നിന്ന് ഇറക്കിയതായിരുന്നു അരി.
സിമന്റ് പൊടി കണ്ടെത്തിയ അരി വില്‍ക്കരുതെന്ന് ഉടമയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മറ്റു റേഷന്‍ കടകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
സിമന്റ് പൊടി കണ്ടെത്തിയ അരി വില്‍ക്കരുതെന്ന് ഉടമയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മറ്റു റേഷന്‍ കടകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ration Shop, Nullippadi, Rade
No comments:
Post a Comment