മംഗലാപുരം: വ്യാജ പാസ്പോര്‍ട്ടുമായി ബേക്കല്‍ സ്വദേശിയെ മംഗലാപുരം ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം അറസ്റ്റുചെയ്തു. ബേക്കല്‍ സ്വദേശി അബ്ദുര്‍ റഹ്മാനാ (52) ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
2011 ഒക്ടോബറില്‍ റഹ്മാനെതിരെ കേരള പോലീസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയുംചെയ്തിരുന്നു. അതിന് ശേഷം വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇദ്ദേഹം ദുബൈയിലേക്ക് പോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാസ്പോര്ട്ടില് പേരും വിലാസവും തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. ബജ്പെ പോലീസ് റഹ്മാനെതിരെ കേസെടുത്തു. 2011ലെ കേസ് സംബന്ധിച്ച് കേരള പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Passport, Police, case, Arrested
No comments:
Post a Comment