ഉദുമ: ഉദുമ ബേവൂരി ശ്രീ രക്തേശ്വരി-വിഷ്ണുമൂര്‍ത്തി ക്ഷേത്രം പുന: പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടന്നു. ഡിസംബര്‍ 5 മുതല്‍ 8 വരെയുള്ള കലശോത്സവത്തില്‍ ഡിസംബര്‍ 5 ചൊവ്വാഴ്ച വൈകുംന്നേരം 6.30ന് ചെക്യാര്‍പ് ശ്രീ. കുഞ്ഞമ്പു വിശ്വകര്‍മ്മന്‍ ആചാരി മകന്‍ സുകുമാരന്‍ ആചാരി, ശില്‍പി ഗോപാലന്‍ മണിയാണി, മകന്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കുറ്റി പൂജ നടന്നു.
വെള്ളിയാഴ്ച രാവിലെ ഉദുമ ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും പഞ്ചവാദ്യം, മുത്തുക്കുട, താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കുള്ള കലവറ ഘോഷയാത്രയും വൈകുംന്നേരം ആചാര്യവരവേല്‍പ്പും നടന്നു. ഞായറാഴ്ച വൈകുംന്നേരം പ്രതിഷ്ഠാ കര്‍മ്മം നടക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udma, Kalavara, Bevuri


No comments:
Post a Comment