സംഭവസമയത്ത് ചന്ദ്രമോഹനന്റെ ഭാര്യമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന ചന്ദ്രമോഹനന്റെ ഭാര്യ കല്ലേറ് കണ്ട് ഭയന്നുവിറച്ചു. വീടിന്റെ മുന്‍ വാതില്‍ തുറന്നിട്ടിരുന്നു. കല്ലേറില്‍ വീട്ടുപകരണങ്ങളും ടെലിഫോണും മറ്റും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രമോഹനന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മാധ്യമപ്രവര്‍ത്തകരും വീട് സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകന്റെ വീടിനുനേരെയുണ്ടായ അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod, police, Case


No comments:
Post a Comment