മുംബൈ: 1500 രൂപയ്ക്ക് വേണ്ടി യുവാവ് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇസ്സാര്‍ അലി ലശ്കറാണ് ചുളുവില്‍ പണം നേടാനായി ഭാര്യയെയും കൂട്ടി മുംബൈയിലെത്തിയത്.
ഭാര്യയെ കൂട്ടി മുംബൈയിലെത്തുന്ന കാര്യം ഇയാള്‍ സുഹൃത്തുക്കളെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നു. ട്രെയിന്‍ ഇറങ്ങിയശേഷം ഇയാള്‍ ഭാര്യയെ സുഹൃത്തുക്കളായ മുബിന്‍ ഖുറേഷി, സാജിദ് ഖുറേഷി, നിസാം ഖാന്‍, സുജിത് കുമാര്‍ ചൗരസ്യ എന്നിവരോടൊപ്പം ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയായിരുന്നു.
ശേഷം യുവതിയെ നാലു സുഹൃത്തുക്കളും ചേര്‍ന്ന് സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓഡിറ്റോറിയത്തില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. നവംബര്‍ 30 രാത്രി മുതല്‍ രാവിലെവരെ സുഹൃത്തുക്കള്‍ യുവതിയെ പീഡിപ്പിച്ചു.
യുവതിയെ കാണാതായതോടെ ഭര്‍ത്താവ് തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ അതിനിടെ തന്നെ യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ നാലുപേരെയും പിടികൂടി പൊലീസിലേല്‍പിച്ചിരുന്നു. പൊലീസിനൊപ്പം യുവതിയുടെ ഭര്‍ത്താവിനെ കണ്ട പ്രതികള്‍ ഭര്‍ത്താവാണ് യുവതിയെ തങ്ങള്‍ക്ക് കാഴ്ചവെച്ചതെന്ന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
1,50,000 രുപയ്ക്കാണ് യുവാവ് ഭാര്യയ്ക്കായി ആവശ്യപ്പെട്ടത്. പിന്നീടത് 50,000 ആക്കുകയും 1,500ല്‍ ഒതുക്കുകയുമായിരുന്നു. പീഡനത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Rape

No comments:
Post a Comment