ന്യൂഡല്‍ഹി: ആയിരക്കണക്കിന് വരുന്ന പാവപ്പെട്ട ജനങ്ങളെ സാക്ഷിനിറുത്തി ഡല്‍ഹിയിലെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകന്‍ അരവിന്ദ് കേജ്‌രിവാള്‍ (45) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ദൈവനാമത്തിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗാന്ധിയന്‍ അന്നാ ഹസാരെയ്‌ക്കൊപ്പം അഴിമതിക്കെതിരെ നിരാഹാരം അനുഷ്ഠിച്ച ഡല്‍ഹി രാംലീല മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ലഫ്. ഗവര്‍ണര്‍ നജീബ് ജുങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് മുന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ അരവിന്ദ് കേജ്‌രിവാള്‍.
കേജ്‌രിവാളിനൊപ്പം പിന്നാലെ മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്‍, രാഖി ബിര്‍ള, ഗിരീഷ് സോണി, സൗരവ് ഭരദ്വാജ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് ഇരുപത്തിയാറു വയസു മാത്രമുള്ള രാഖി. ഭാരത് മാതാ കീ ജയ് എന്ന് രണ്ടു തവണ ഉറക്കെ വിളിച്ച ശേഷമായിരുന്നു രാഖി സത്യവാചകം ചൊല്ലിയത്.
രാവിലെ 10.30ന് ഗാസിയാബാദ് ഡല്‍ഹി അതിര്‍ത്തിയിലെ കൗസംബിയില്‍ നിന്ന് മെട്രോ ട്രെയിനില്‍ കയറിയ കേജ്‌രിവാളും ആറു നിയുക്ത മന്ത്രിമാരും കൊണാട്‌പ്ലേസിന് അടുത്തുള്ള ബാരഖംബ റോഡ് മെട്രോ സ്‌റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്ന് സ്വന്തം കാറില്‍ 11.50ന് സത്യപ്രതിജ്ഞാവേദിയില്‍ എത്തി. ഹര്‍ഷാരവത്തോടെയാണ് കേജ്‌രിവാളിനെ ജനങ്ങള്‍ സ്വീകരിച്ചത്. ജനങ്ങളെ അഭിവാദ്യം ചെയ്യാനും കേജ്‌രിവാള്‍ മറന്നില്ല. 12 മണിയോടെ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
തീവണ്ടിയില്‍ കയറി സത്യപ്രതിജ്ഞ ചെയ്യാനെത്തുന്ന ഒരു നിയുക്ത മുഖ്യമന്ത്രി ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലാദ്യമായിരിക്കും. രാംലീലമൈതാനത്ത് അവിടെയാകട്ടെ വേദി മാത്രമേ ജനങ്ങളില്‍നിന്ന് വേറിട്ടു നിന്നുള്ളു. വി.ഐ.പി പവിലിയിനോ കസേരകളോ ഇല്ലായിരുന്നു. കേജ്‌രിവാളിന്റെ ഭാര്യയും രണ്ടു മക്കളും ജനങ്ങള്‍ക്കൊപ്പമിരുന്നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വീക്ഷിച്ചത്.
മൈതാനം രാവിലെ മുതല്‍ തന്നെ ജനങ്ങളാല്‍ നിറഞ്ഞിരുന്നു. തങ്ങള്‍ക്ക് സുരക്ഷ വേണ്ടെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ രണ്ടായിരത്തോളം പൊലീസുകാരെ നിയോഗിച്ചിരുന്നു. തണുപ്പിനെ അതിജീവിക്കാന്‍ തല ഒരു ഷാള്‍ കൊണ്ട് പുതച്ച് വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ കെജ്‌രിവാളിന് താന്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു സന്ദേശം ലഭിച്ചു. ഗുരുവായി കണക്കാക്കുന്ന അണ്ണാ ഹസാരെയുടെ അഭിനന്ദനം. അനാരോഗ്യം കാരണം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നുകൂടി അണ്ണാ അതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അണ്ണായുടെ അനുഗ്രഹം തനിക്ക് ഏറ്റവും വേണ്ടപ്പെട്ടതാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഔദ്യോഗിക വസതിയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറും സുരക്ഷയും ഒന്നും വേണ്ടെന്ന് കേജ്‌രിവാള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. എട്ടു സീറ്റുള്ള കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് എ.എ.പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ 'മായാജാലം' കാണിക്കാന്‍ ഒരുങ്ങുന്നത്. ജനുവരി മൂന്നിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എ.എ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്ഭവനു പുറത്തൊരുക്കിയ വേദിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ഇതു രണ്ടാം തവണയാണ്. ബി.ജെ.പി മുഖ്യമന്ത്രിയായി 1996ല്‍ സാഹിബ് സിങ് വര്‍മ സത്യപ്രതിജ്ഞ ചെയ്തത് ഛത്രസാല്‍ സ്‌റ്റേഡിയത്തിലായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejriwal, Chief Minister, Delhi
No comments:
Post a Comment