അഖിലഭാരത അയ്യപ്പസേവാ സംഘമാണ് പാട്ടുപുക്കാവ് കവലയില്‍ അയ്യപ്പ ഭക്തന്മാര്‍ക്കായി വിശ്രമകേന്ദ്രവും അന്നദാനവും ഒരുക്കിയത്. സന്ദര്‍ശക ഡയറിയില്‍ ഹൈദരലി തങ്ങള്‍ കുറിച്ചു: ''ദീര്‍ഘദൂരം താണ്ടിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളവും അന്നദാനവും ഒരുക്കുന്നത് സന്തോഷകരവും ആശ്വാസകരവുമാണ്.''
കഴിഞ്ഞ മൂന്ന് വര്‍ഷമായി അയ്യപ്പ സേവാസംഘം ഇവിടെ ഇടത്താവളം ഒരുക്കുന്നതായി ക്യാമ്പ് ഓഫീസര്‍ കൃഷ്ണസ്വാമി അറിയിച്ചു. ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇവിടെ സൗകര്യം ഉപയോഗിക്കുന്നു.

അയ്യപ്പസേവാ സംഘം തൃക്കാക്കര സൗത്ത് ബ്രാഞ്ച് പ്രസിഡന്റ് നിര്‍മ്മലാനന്ദ്, സെക്രട്ടറി കെ.ആര്‍ സുനില്‍, ഉണ്ണി കാക്കനാട്, എം.ആര്‍ പ്രതീപ് എന്നിവര്‍ പാണക്കാട് തങ്ങളെ സ്വീകരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ മജീദ്, സെക്രട്ടറി പി.കെ ഇബ്രാഹിം, നഗരസഭാ ഉപാധ്യക്ഷ അഡ്വ. ഷെറീന ഷുക്കൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, കെ.കെ ഇബ്രാഹിം, നിസാര്‍ മാവേലിപ്പുറം, പി.കെ അബ്ദു റസാഖ്, പി.എം യൂസഫ്, ടി.എം അലി, യു.കെ റഫീഖ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment