കൊച്ചി: വരുമാനത്തില്‍ കൃത്രിമം കാട്ടി സേവനനികുതിയില്‍ വെട്ടിപ്പു നടത്തിയ കൂടുതല്‍ പേര്‍ക്ക് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നോട്ടീസ് അയച്ചു. ഗായിക റിമി ടോമിക്കും നോട്ടീസ് അയച്ചതായാണ് വിവരം. കേരളത്തിലും വിദേശത്തുമായുള്ള സ്‌റ്റേജ് ഷോകളില്‍നിന്നും സിനിമയില്‍നിന്നുമുള്ള വരുമാനത്തിനു കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു നോട്ടീസ്.
സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ നികുതി വെട്ടിപ്പു നടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം ചോദിച്ചറിയാനാണ് നോട്ടീസ് അയച്ചത്. എന്നാല്‍ റിമി ടോമി നോട്ടീസിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
ഈയാഴ്ച മറുപടി നല്‍കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതായതിനാല്‍ അത് അന്വേഷണപരിധിയില്‍വരില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗായികയുടെ ബിസിനസ് സംരംഭങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യതയില്ല. സെന്‍ട്രല്‍ എക്‌സൈസ് ആദായനികുതിവിഭാഗം കൊച്ചി സര്‍ക്കിളില്‍പെട്ടവര്‍ക്കു മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
നേരത്തെ നടന്‍ ദിലീപിന്റെ വീട്ടിലും ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു. നികുതി അടയ്ക്കാന്‍ കുടിശ്ശികയുണ്ടെങ്കില്‍ അത് അടയ്ക്കാമെന്നാണ് ഇതു സംബന്ധിച്ച് ദിലീപ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rimmi Tomy, Singer

No comments:
Post a Comment