ന്യൂഡല്‍ഹി: തനിക്ക് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസിനെ കുഴപ്പത്തിലാക്കിയ അരവിന്ദ് കെജ്‌രിവാള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന തന്റെ പാര്‍ട്ടി നേതാക്കളോട് മെട്രോയില്‍ യാത്ര ചെയ്തുവേണം എത്താനെന്ന് നിര്‍ദ്ദേശിച്ചു.
ഈ നിര്‍ദ്ദേശവും ഡല്‍ഹി പൊലീസിന് തലവേദനയായിരിക്കുകയാണ്. കെജ്‌രിവാളിന് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ രണ്ടു തവണ ഡല്‍ഹി പൊലീസ് അദ്ദേഹത്തിന് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം തവണ കെജ്‌രിവാള്‍ മറുപടി നല്‍കിയതേയില്ല.
ഒന്നുകൂടി തങ്ങള്‍ ശ്രമിക്കുമെന്നും കെജ്‌രിവാള്‍ വഴങ്ങിയില്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരമറിയിക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും സുരക്ഷയ്ക്കായി ഡല്‍ഹി പൊലീസ് മിടുക്കരായ നൂറു പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. കെജ്‌രിവാളിന്റെ നിലപാടിനെത്തുടര്‍ന്ന് ഇവരെ തിരിച്ചയയ്‌ക്കേണ്ടിവരും. ഏറ്റുമുട്ടലിലും കൃത്യതയാര്‍ന്ന ഷൂട്ടിംഗിലും മികവുള്ള ഇവരെ ഇത്തരം വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലികള്‍ക്കു വിനിയോഗിക്കാനാണ് നീക്കം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kejriwal, Chief Minister
No comments:
Post a Comment