Latest News

ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍ വിവാഹിതനായി

കൊച്ചി: നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍ വിവാഹിതനായി. ചാലക്കപ്പാറ പുന്നക്കാപ്പാലയില്‍ ചാക്കോ വര്‍ഗീസിന്റെയും കുട്ടിയമ്മയുടെയും മകള്‍ ബ്ലെസി സൂസനാണ് വധു. കൊച്ചി വല്ലാര്‍പാടം പള്ളിയിലായിരുന്നു മിന്നുകെട്ട്.

വൈകിട്ട് ബോള്‍ഗാട്ടി പാലസിലെ വിരുന്നില്‍ മന്ത്രി കെ ബാബു, മമ്മൂട്ടി, മോഹന്‍ലാല്‍, ജോഷി, സിദ്ദിഖ്, ജയരാജ് തുടങ്ങി സിനിമാരാഷ്ട്രീയസാംസ്‌കാരികരംഗത്തെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

ജീന്‍ പോളിന്റെ യുവപ്രേക്ഷകരെ കയ്യിലെടുത്ത ഹണീ ബീ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ചിത്രമായ ഹായ് അയാം ടോണിയുടെ ജോലികളിലാണ് ജീന്‍ പോള്‍ ലാല്‍. ഈ ചിത്രത്തിന് പിന്നാലെ ഹണീ ബീയ്ക്ക് രണ്ടാം ഭാഗമെടുക്കുമെന്നും ജീന്‍ പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, jean Paul, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.