കോട്ടയം: അഭയാ കേസ് കൊലപാതകമാണെന്നു വരുത്തിത്തീര്‍ക്കാന്‍ സിബിഐ സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രം ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കുകയായിരുന്നുവെന്നു മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ടി. മൈക്കിള്‍. വ്യാഴാഴ്ചത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രമായിരുന്നു കേസിലെ നിര്‍ണായക തെളിവ്.
തലയ്ക്ക് അടിയേറ്റാണ് അഭയ മരിച്ചതെന്നു കണ്ടെത്തിയ സിബിഐ ഉദ്യോഗസ്ഥന്‍ കോട്ടയം കോടതിയില്‍ സൂക്ഷിച്ചിരുന്ന ശിരോവസ്ത്രവും സ്വകാര്യ ഡയറിയും നശിപ്പിച്ചുകളഞ്ഞു. തലയ്ക്ക് അടിയേറ്റിട്ടുണ്ടെങ്കില്‍ ശിരോവസ്ത്രത്തില്‍ രക്തക്കറയുണ്ടാകും. രക്തക്കറയില്ലെന്നു വ്യക്തമായതോടെ ആ തെളിവു നശിപ്പിച്ചു കൊലപാതകമാണെന്നു സ്ഥാപിക്കുകയും ചെയ്തു.
വിവിധ തെളിവുകള്‍ക്കൊപ്പം ശിരോവസ്ത്രവും ഡയറിയും കോട്ടയം ആര്‍ഡിഒ കോടതിയിലാണു സൂക്ഷിച്ചിരുന്നത്. സിബിഐ കേസ് ഏറ്റെടുത്തശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ 200 മീറ്റര്‍ മാത്രം അകലെയുള്ള പോലീസ് ക്ലബിലാണു താമസിച്ചിരുന്നത്.
ചില ഉദ്യോഗസ്ഥരെയും ആക്ഷന്‍ കൗണ്‍സിലിലെ ചിലരെയും സ്വാധീനിച്ചാണു ശിരോവസ്ത്രവും ഡയറിയും അന്വേഷണച്ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ നശിപ്പിച്ചതെന്നു മൈക്കിള്‍ ആരോപിച്ചു. അഭയയുടേത് ആത്മഹത്യയാണെന്നു പറഞ്ഞതിന്റെ പേരില്‍ 22 വര്‍ഷമായി സിബിഐയും മാധ്യമങ്ങളും തന്നെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയുമാണ്. മരി ക്കും മുമ്പു സത്യം ലോകം അറിയണമെന്ന ആഗ്രഹത്തിലാണു ഹൈക്കോടതിയെ സമീപിച്ചത്.
അഭയാ കേസിലെ സത്യം തെളിയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഈ തെളിവുകള്‍ അന്വേഷണസംഘം ഏറ്റെടുത്ത് എറണാകുളം സിബിഐ കോടതിയിലാണു സൂക്ഷിക്കേണ്ടിയിരുന്നത്. ഹൈക്കോടതിയില്‍ വിചാരണയ്ക്കിടെ ജസ്റ്റീസ് ഹേമ സിബിഐ അന്വേഷണത്തിലെ വീഴ്ചകള്‍ എണ്ണമിട്ടു പറഞ്ഞിട്ടുണ്ട്. മുന്‍വിധിയോടെയാണ് അന്വേഷണം നടന്നതെന്നും തെളിവു നശിപ്പിക്കപ്പെട്ടതില്‍ സിബിഐക്കു വീഴ്ചയുണ്ടെന്നും കോടതി പറഞ്ഞു. ആത്മഹത്യ കൊലപാതകമാണെന്നു വരുത്തിത്തീര്‍ക്കാന്‍ സിബിഐ ഒരുപാടു നിരപരാധികളെ മാനസികവും ശാരീരകവുമായി പീഡിപ്പിച്ചു.
കേസിലെ പ്രതികള്‍ ഇന്നും അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കേസ് അന്വേഷിച്ച എഎസ്‌ഐ അഗസ്റ്റിന്‍ സിബിഐയുടെ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കി. പയസ് ടെന്‍ത് ഹോസ്റ്റലിന്റെ അയല്‍വാസിയായ യുവാവ് കള്ളസാക്ഷ്യം പറയാന്‍ കൂട്ടുനില്‍ക്കാതെ വന്നതിന്റെ പേരില്‍ മാസങ്ങളോളം കഷ്ടതകള്‍ സഹിച്ചു. സിബിഐയുടെ അന്വേഷണംകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു മുമ്പ് ജസ്റ്റീസ് ഹേമ വ്യക്തമാക്കിയിരുന്നതായും കെ.ടി. മൈക്കിള്‍ ചൂണ്ടിക്കാട്ടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abhaya Case, CBI.
No comments:
Post a Comment