കൊച്ചി: സിനിമയിലും സീരിയലിലും മറ്റും അഭിനേതാക്കള്‍ ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദ്ദേശത്തിനെതിരെ ഫെഫ്കയുടെ പ്രതിഷേധം.
ഇത്തരമൊരു കാര്യം പ്രായോഗികമാക്കാന്‍ ബുദ്ധമുട്ടുണ്ടെന്ന് ഫെഫ്ക അറിയിച്ചു. സംഘടനയുടെ ഔദ്യോഗിക തീരുമാനം ചൊവ്വാഴ്ച എറണാകുളം വൈഎംസിഎ ഹാളില്‍ ചേരുന്ന ജനറല്‍ ബോഡിയോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
അഭിനേതാവിന്റെ ഭാവങ്ങളും മറ്റും ക്യാമറയില്‍ പകര്‍ത്തുന്നതിന് ഹെല്‍മെറ്റ് തടസ്സമാണ്. ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്ന രംഗങ്ങള്‍ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുമെന്ന വാദം യുക്തിരഹിതമാണ്. അതിനാല്‍ തങ്ങള്‍ക്ക് സുഗമമായി ജോലിചെയ്യാന്‍ ആവശ്യമായ ക്രമീകരണം ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിയെ സമീപിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Helmat, Fefka, Unnikrishnan
No comments:
Post a Comment