Latest News

അല്പനാരെന്ന് ജനങ്ങള്‍ക്കറിയാമെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോഴിക്കോട്: താന്‍ തീയില്‍ കുരുത്തതാണെന്നും വെയിലത്ത് വാടില്ലെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അല്പനാരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരന്‍ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് അതേഭാഷയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. തന്റെ സംസ്‌കാരം അതിന് അനുവദിക്കുന്നില്ല. 50 വര്‍ഷമായി പൊതുരംഗത്തുള്ള ആളാണ് താന്‍. കാച്ചിക്കുറുക്കിയെടുത്ത ആ വ്യക്തിത്വം ഇല്ലാതാക്കാന്‍ ആഗ്രഹമില്ല. അതില്‍ മാലിന്യം ഇടാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ രാജിക്കു വേണ്ടി കുടുംബത്തെ അവഹേളിക്കരുത്. കുടുംബ മഹിമയൊന്നും ആരും പറയേണ്ട കാര്യമില്ല. ആരോപണം ഉന്നയിക്കുന്നവര്‍ക്കു വരെ അത് പല തവണ ബോധ്യപ്പെട്ടിട്ടുണ്ട്. മകന്റെ വിവാഹ പാര്‍ട്ടി നടക്കുന്നതിനിടെ വരെ തന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയവരുണ്ട്. അവരോട് ദൈവം ക്ഷമിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസിന് ഒരു തരത്തിലും വീഴ്ചപറ്റിയിട്ടില്ല. കൃത്യമായി അവര്‍ പ്രതികളെ പിടികൂടി. പാര്‍ട്ടി ഗ്രാമങ്ങളില്‍ കയറിയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഒരുപക്ഷേ ഇതുവരെ പൊലീസ് പാര്‍ട്ടി ഗ്രാമങ്ങളില്‍ കയറിയിട്ടു പോലുമുണ്ടാകില്ല. പൊലീസിനെ നിര്‍വീര്യമാക്കി വിചാരണ വൈകിപ്പിക്കാനുള്ള സി.പി.എമ്മിന്റെ ഹിഡന്‍ അജണ്ടയില്‍ ആരും വീഴരുത്. ഡിസംബര്‍ 31നകം വിധി വരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. മന്ത്രിസ്ഥാനത്തു തന്നെ നിയമിച്ചവര്‍ പറഞ്ഞാല്‍ മാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvanjoor, K.Sudhakaran

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.