ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 10ഓടെ മണിപ്പാല്‍ ആശുപത്രിയിലേക്കാണ് മഅദനിയെ മാറ്റിയത്.
മഅദനിക്ക് എല്ലാ ചികിത്സയും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ലഭിച്ചിട്ടും രണ്ടാഴ്ചയോളം വൈകിയാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ തുടര്‍നടപടി സ്വീകരിച്ചത്. കര്‍ണാടക സര്‍ക്കാറാണ് ചികിത്സാചെലവ് വഹിക്കുന്നത്.
നേത്രശസ്ത്രക്രിയക്ക് വേണ്ടി പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിനും ഇടതുകാല്‍മുട്ടിനു താഴെ ബാധിച്ച മരവിപ്പ് മാറ്റുന്നതിനുമായിരിക്കും ചികിത്സ നല്‍കുന്നത്. കൂടാതെ വൃക്ക സംബന്ധമായ പരിശോധനകളും നടത്തും. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എച്ച്. സുദര്‍ശന്‍ ബല്ലാലിന്റെ നേതൃത്വത്തിലാണ് മഅദനിയെ ചികിത്സിക്കുക.
മഅദനിയെ താമസിപ്പിക്കാനുള്ള പ്രത്യേക മുറി, ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ തുടങ്ങിയവ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സമയത്ത് മഅദനിക്കൊപ്പം താമസിക്കാന്‍ ഭാര്യ സൂഫിയ മഅദനി ക്കും മകനും സുപ്രീംകോടതി അനുമതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതിയുണ്ട്. മണിപ്പാല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷമായിരിക്കും അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുക.
മഅദനിയെ താമസിപ്പിക്കാനുള്ള പ്രത്യേക മുറി, ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ തുടങ്ങിയവ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സാ സമയത്ത് മഅദനിക്കൊപ്പം താമസിക്കാന്‍ ഭാര്യ സൂഫിയ മഅദനി ക്കും മകനും സുപ്രീംകോടതി അനുമതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്ക് സന്ദര്‍ശനാനുമതിയുണ്ട്. മണിപ്പാല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷമായിരിക്കും അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുക.
മഅദനിക്ക് എല്ലാ ചികിത്സയും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് ലഭിച്ചിട്ടും രണ്ടാഴ്ചയോളം വൈകിയാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ തുടര്‍നടപടി സ്വീകരിച്ചത്. കര്‍ണാടക സര്‍ക്കാറാണ് ചികിത്സാചെലവ് വഹിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madani, Manippal, Hospital.

No comments:
Post a Comment