ചികിത്സക്ക് കാരണമായ സംഭവം ഇങ്ങനെ:യുവതികളെയും പെണ്‍കുട്ടികളെയും കാണുമ്പോഴായിരുന്നു അമ്മാവന് രോഗം കലശലായിരുന്നത്. അവരെ കാണുമ്പോള്‍ ഉടുമുണ്ട് പൊക്കിക്കാണിച്ചേ പറ്റൂ. അല്ലെങ്കില്‍ വല്ലാത്തൊരു വിമ്മിഷ്ടമാണ്. കുറച്ചുനാളായി ഈ രോഗം തലപൊക്കിത്തുടങ്ങിയിട്ട്. മാനക്കേട് ഭയന്നും പ്രശ്‌നമുണ്ടാക്കണ്ട എന്നുകരുതിയും പലരും ഇതുപുറത്തുപറഞ്ഞില്ല. പക്ഷേ, സംഭവം സ്ത്രീകളുടെ ഇടയില്‍ പാട്ടായി. ഇതിനിടയില്‍ വിവരം എങ്ങനെയോ ചോര്‍ന്ന് സ്ഥലത്തെ പുരുഷകേസരികളും അറിഞ്ഞു.
അമ്മാവനെ ഒരുപാഠം പഠിപ്പിക്കമെന്നുതന്നെ അവര്‍ ഉറച്ചു. അതിനുള്ള അവസരം കാത്തിരിക്കുമ്പോള്‍ കഴിഞ്ഞദിവസം അമ്മാവന്‍ പതിവ് കലാപരിപാടിയുമായി എത്തി. തന്റെ എതിരെ വന്ന ചിലരെ ഉടുമുണ്ടുപൊക്കിക്കാട്ടി അതിന്റെ ലഹരിയില്‍ വരുമ്പോള്‍ കക്ഷിയെ യുവാക്കളുടെ സംഘം പൊക്കി. ചില തറവിരട്ടലുകള്‍ പയറ്റിനോക്കിയെങ്കിലും കക്ഷിക്ക് ഒരുകുലുക്കവുമില്ല. രണ്ടെണ്ണം പൊട്ടിക്കാമെന്ന് വിചാരിച്ചാല്‍ പ്രായം അതിനൊരുതടസ്സവും.
അങ്ങനെ നില്‍ക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥനെ പയ്യന്‍മാര്‍ കണ്ടത്. ഇത്തരത്തിലുള്ള നിരവധികേസുകള്‍ കൈകാര്യം ചെയ്ത് തഴക്കവും പഴക്കവും ഉള്ള കക്ഷിയോട് ഉപദേശം തേടാമെന്നായി അവര്‍.
കാര്യങ്ങള്‍ കേട്ടതോടെ അയാള്‍ ഒന്നാലോചിച്ചു. അമ്മാവന്‍ എന്നന്നേക്കുമായി ഈ പണി നിറുത്തണമെങ്കില്‍ പൊലീസിലേല്‍പ്പിച്ചിട്ടും കാര്യമില്ലെന്നും അതിന് ഉഗ്രനൊരു ചികിത്സ ചെയ്താല്‍ മതിയെന്നും അയാള്‍ പറഞ്ഞു. ചികിത്സക്കായി ഒരുഗര്‍ഭനിരോധന ഉറയും കുറച്ചുമുളകുപൊടിയും സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. അടുത്തുള്ള കടകളില്‍ നിന്ന് ഉടന്‍തന്നെ ഇവരണ്ടും എത്തി. പിന്നീടാണ് ശരിക്കുള്ള ചികിത്സാമുറ അരങ്ങേറിയത്.
ഉദ്യോഗസ്ഥന്റെ ഉപദേശപ്രകാരം മുളകുപൊടി ഗര്‍ഭനിരോധന ഉറയില്‍ ഇട്ടശേഷം ആ ഉറ അമ്മാവനെ അവര്‍ അണിയിച്ചു. അല്പസമയം പിടിച്ചുനിന്നെങ്കിലും പെട്ടെന്നുതന്നെ അമ്മാവന്റെ പിടിവിട്ടു. പിടിച്ചിരുന്നവരെയല്ലാം കുടഞ്ഞെറിഞ്ഞുകൊണ്ട് അമ്മാവന്‍ ഓടുന്നതാണ് പിന്നെ കണ്ടത്. ചികിത്സയ്ക്കുശേഷം ഇതുവരെ അമ്മാവനെ പിന്നെ കണ്ടിട്ടില്ല. ചികിത്സ ഫലിച്ചു എന്നാണ് നാട്ടുകാരുടെ വിശ്വാസം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chilly Powder


No comments:
Post a Comment