Latest News

ലഹരിക്കായുള്ള വേദനസംഹാരി ഗുളികകള്‍ വിതരണം ചെയ്യുന്ന സംഘത്തില്‍ വിദ്യാര്‍ഥിനികളും

തലശേരി: ലഹരിക്കായുള്ള വേദനസംഹാരി ഗുളികകള്‍ വിതരണം ചെയ്യുന്ന സംഘത്തില്‍ വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടതായി സൂചന. വേദനസംഹാരി ഗുളികകളുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള സൂചനകള്‍ ലഭിച്ചത്. അറസ്റ്റിലായ യുവാക്കളുടേയും സുഹൃത്തുകളുടേയും മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഗുളിക വിതരണത്തിനായി പെണ്‍കുട്ടികളേയും സംഘം ഉപയോഗിച്ചിരുന്നതായി കണെ്ടത്തിയത്. 

ഇത്തരത്തിലുള്ള ചില എസ്എംഎസുകള്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണുകളിലേക്കു പോയതായും തെളിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ചില പെണ്‍കുട്ടികളുടെ ബാഗുകളിലും ഭക്ഷണപാത്രങ്ങളിലും വരെ ഗുളികകള്‍ സൂക്ഷിച്ചിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കു ഗുളികകള്‍ നല്‍കിയിരുന്ന കര്‍ണാടകയിലെ ചില കേന്ദ്രങ്ങള്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണെ്ടത്തി. എന്നാല്‍ ഇവര്‍ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കടക്കാതെ പോലീസ് മടങ്ങുകയായിരുന്നു. ഗുളികയുമായി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ചിറക്കര മര്‍ഹബ വീട്ടില്‍ മുഹമ്മദ് നിഹാല്‍ (19), ലോട്ടസിനു സമീപം പുതിയാണ്ടിവീട്ടില്‍ അനീഫ് (22) എന്നിവര്‍ക്കായി കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ചെയ്തു. 

പീഡനക്കേസില്‍ അറസ്റ്റിലായ പരിചയക്കാരനായ യുവാവിനെ കാണാന്‍ സ്റ്റേഷനിലെത്തിയ തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും അനീഫിനു വേണ്ടി അഡ്വ. വി.ആര്‍. നാസര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജാമ്യഹര്‍ജി ശനിയാഴ്ച കോടതി പരിഗണിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.