Latest News

ഇഷ്ടനടന്‍ മമ്മൂട്ടി, നസ്രിയയുടെ നിരവധി ഫോട്ടോകള്‍, പിണറായിക്കും അഭിനന്ദനം!

കോഴിക്കോട്: ടി.പി. വധക്കേസിലെ പ്രതികളില്‍ ഫേസ്ബുക്കില്‍ ഏറ്റവും സജീവം മുഹമ്മദ് ഷാഫി. മൊഹ് ഷാഫി എന്ന പേരിലുള്ള അക്കൗണ്ടില്‍ നൂറു കണക്കിന് ഫോട്ടോകളാണ് ഷാഫി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പലതും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആകര്‍ഷകമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയിലില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള സൗകര്യവും ലഭിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ലാവ്‌ലിന്‍ കേസ് അടക്കമുള്ള വിഷയങ്ങളിലുള്ള പ്രതികരണവും ഷാഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.

നടന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്നു തെളിയിക്കുന്നതാണ് ഷാഫിയുടെ ആല്‍ബം. മമ്മൂട്ടിയുടെ വിവിധ പോസിലുള്ള ചിത്രങ്ങളും ഷാഫിയുടെ ആല്‍ബത്തില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. നടിമാരില്‍ നസ്രിയയോടും കാജല്‍ അഗര്‍വാളിനോടുമാണ് പ്രിയമെന്ന് വ്യക്തം. നസ്രിയയുടെ നിരവധി ചിത്രങ്ങള്‍ ഷാഫിയുടെ പേജില്‍ കാണാം.

ഫോട്ടോഷോപ്പില്‍ കാര്യമായ 'പണികള്‍' നടത്തിയാണ് പല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുള്ളത്. അതു തെളിയിക്കുന്നചിത്രങ്ങളും കാണാം . ഇതോടെ ജയിലില്‍ കമ്പ്യൂട്ടര്‍ സംവിധാനവും പ്രതികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. ജയിലധികൃതരുടെ മൗനാനുവാദത്തോടെയാണ് ഈ പോസ്റ്റുകള്‍ എന്നും ഉറപ്പായിരിക്കുകയാണ്. മമ്മൂട്ടിയുടെയും ഷാഫിയുടേയും ചിത്രങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ലൈക്ക്, കമന്റ് എന്നിങ്ങനെ എഴുതിയും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന്റെ പശ്ചാത്തലത്തില്‍ സഖാവ് കേരളത്തെ നയിക്കണമെന്ന് എതിരാളികള്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞാണ് ഷാഫിയുടെ പോസ്റ്റ് സമാപിക്കുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക മാത്രമല്ല, കമന്റുകള്‍ ഇടാനും ഷാഫി മറന്നിട്ടില്ല. ചിലരെ ഭീഷണിപ്പെടുത്തിയുള്ള കമന്റുകളും കാണാം. ഷാഫിയുടെ സുഹൃത്തുക്കളും റഫീക്ക് എന്നൊരാളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കമന്റുകളില്‍നിന്ന് വ്യക്തം. ചില ഫോട്ടോകൡപ്രതികള്‍ സിഗരറ്റുമായാണ് പോസ് ചെയ്തിരിക്കുന്നതെന്നതും ജയിലില്‍ ഇവര്‍ക്കുള്ള സ്വാതന്ത്ര്യം വ്യക്തമാക്കുന്നതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Murder Case, Muhammed Shafi, Face Book.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.