Latest News

പട്ടിണികൊണ്ട് പൊറുതിമുട്ടി: വിശപ്പകറ്റാന്‍ സിംഹത്തെ കൊന്നുതിന്നു

ഡമാസ്‌കസ്:  ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ പട്ടിണികൊണ്ട് വലയുന്ന ജനങ്ങള്‍ വിശപ്പകറ്റാന്‍ മൃഗശാലയിലെ സിംഹത്തെ കൊന്നുതിന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയാണ്. അല്‍ ഖര്‍യാ അല്‍ ഷയാ മൃഗശാലയിലെ സിംഹത്തെയാണ് ഒരുസംഘം കൊന്നുതിന്നത്. സിംഹത്തിന്റെ മൃതദേഹത്തിന് ചുറ്റും മൂന്നുപേര്‍ നില്‍ക്കുന്നതും ഇതില്‍ ഒരാള്‍ സിംഹത്തിന്റെ കാല്‍ഭാഗത്തെ മാംസം മുറിച്ചെടുക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

തണുപ്പുകാലത്ത് അണിയുന്നതിനുള്ള തുകല്‍കുപ്പായം ഉണ്ടാക്കുന്നതിനായി തുകല്‍ എടുക്കുന്നതിനാണ് സിംഹത്തെ കൊന്നത് എന്നാണ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാസംശേഖരിക്കുന്നതാണ് ചിത്രത്തിലുള്ളതെന്നും സിംഹത്തെ കൊന്നുകഴിഞ്ഞാണ് ഇറച്ചി മുറിച്ചെടുത്തതെന്ന വാദവുമായാണ് എതിരാളികള്‍ എത്തുന്നത്.

രാജ്യത്തിന്റെ കിഴക്കന്‍മേഖലയിലാണ് ദാരിദ്ര്യം കൂടുതല്‍ രൂക്ഷം. ഐക്യരാഷ്ട്രസഭ രാജ്യത്ത് വിതരണം ചെയ്യാനായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ഭൂരിപക്ഷം ജനങ്ങള്‍ക്കും അത് ലഭിച്ചിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lion, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.