ചാത്തന്നൂര്‍: അഭിഭാഷകന്‍ അടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പിതാവും മകനും പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലം ബാറിലെ അഭിഭാഷകനായ അഡ്വ. കുളപ്പാടം ബദറുദീന്റെ മരണവുമായി ബന്ധപ്പെട്ടാണ് മുഖത്തല കിഴവൂര്‍ സുല്‍ഫിക്കര്‍ മന്‍സിലില്‍ ഇബ്രാഹിംകുട്ടി (64), മകന്‍ സുല്‍ഫിക്കര്‍ (38) എന്നിവര്‍ കൊട്ടിയം പോലിസില്‍ കീഴടങ്ങിയത്.
ഞായറാഴ്ച രാത്രി 8.30ഓടെ സുള്‍ഫി മന്‍സിലില്‍ വച്ചാണ് അഭിഭാഷകന്‍ അടിയേറ്റ് മരിച്ചത്. സുല്‍ഫിക്കറും ഭാര്യ ഷെമീറയുമായി ബന്ധപ്പെട്ട കേസ് ചര്‍ച്ച ചെയ്യാന്‍ എത്തിയതായിരുന്നു ബദറുദ്ദീന്‍. കുടുംബസമേതം സൗദിയിലായിരുന്ന സുല്‍ഫിക്കറും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
നാട്ടിലെത്തിയശേഷം ഭാര്യയുമായി പിണങ്ങി കഴിഞ്ഞ സുല്‍ഫിക്കര്‍ തന്റെ വീടും സ്ഥലവും ഉള്‍പ്പെടെ പെരുമ്പുഴ സ്വദേശിയായ ഒരാളുടെ പേരില്‍ എഴുതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് സുല്‍ഫിക്കറിന്റെ ഭാര്യ ഷെമീറ കുടുംബകോടതിയില്‍ കേസ് കൊടുക്കുകയും കൈമാറ്റം ചെയ്ത വീട്ടില്‍ താമസിക്കാന്‍ ഷെമീറയ്ക്ക് അനുവാദം ലഭിക്കുകയും ചെയ്തു.
ഇയാളുടെ രണ്ടു മക്കളും അടുത്തുള്ള സുല്‍ഫിക്കറിന്റെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ കൊട്ടിയം പോലിസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. കഴിഞ്ഞദിവസം വീട്ടില്‍ നിന്നുകൊണ്ട് ഷെമീറ മക്കളെ നോക്കിയെന്ന കാരണം പറഞ്ഞ് സുല്‍ഫിക്കര്‍ ഷെമീറയും മാതാവും താമസിക്കുന്ന വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു.
ഈ വിവരം പറയാനാണ് ബന്ധുവും അഭിഭാഷകനുമായ കുളപ്പാടം ബദറുദ്ദീനെ ഷെമീറ വീട്ടിലേക്ക് വിളിച്ചത്. കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ സുല്‍ഫിക്കറും പിതാവും ചേര്‍ന്ന് അഭിഭാഷകനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
സംഭവസ്ഥലം സയന്റിഫിക് അസി. ബി ആര്‍ ഗോപികയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് തെളിവ് ശേഖരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കൊട്ടിയം സി.ഐ. എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഉച്ചകഴിഞ്ഞ് രണേ്ടാടെ കൊല്ലം ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് കുളപ്പാടത്തെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുളപ്പാടം ജുമാ മസ്ജിദില്‍ ഖബറടക്കി. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പോലിസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment