Latest News

ബാബ്റി മസ്ജിദ് വാർഷികം: തമിഴ്നാട്ടിൽ സുരക്ഷയ്ക്ക് 15000 പൊലീസുകാർ


ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ 6ന് ദിവസങ്ങൾ മാത്രം ശേഷിക്കേ സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 15000 പൊലീസുകാരെ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ വിന്യസിക്കും. കനത്ത സുരക്ഷ ഡിസംബർ 7 വരെ തുടരും.

വിവിധ ജില്ലകളിലെ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ പൊലീസ് പ്രത്യേക ചെക്ക് പോസ്റ്റ് തുറന്നിട്ടുണ്ട്. തീവ്രവാദ സാന്നിദ്ധ്യം കണക്കിലെടുത്ത് കന്യാകുമാരി,​ നാഗപട്ടണം തുടങ്ങിയ തുറമുഖങ്ങളും പൊലീസ് നിരീക്ഷണത്തിലായിരിക്കും.

തിരിച്ചറിയൽ രേഖ ഹാജരാക്കുന്നവർക്ക് മാത്രമേ മുറി നൽകാവു എന്നും ലോഡ്ജുകളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനും ഉടമകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷ മുൻനിർത്തി ട്രെയിനുകളിലും പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.