കാസര്‍കോട്: ഹാസ്യത്തിലൂടെ ശുചിത്വ സന്ദേശം പകര്‍ന്ന് മങ്കിഷോക്ക് നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂളില്‍ തുടക്കമായി. ജില്ലാ ശുചിത്വമിഷന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മങ്കി ഷോ കുട്ടികളില്‍ ശുചിത്വത്തെക്കുറിച്ച് അറിവും ജാഗ്രതയും പകര്‍ന്ന് നല്‍കുന്ന വേദിയായി.
കോതമംഗലം വിനോദ് നാറാണത്ത് തന്റെ മങ്കി കിട്ടിയിലൂടെയാണ് ഷോ അവതരിപ്പിച്ചത്.
ഡെങ്കിപ്പനി, കോളറ, മന്ത്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം വയറിളക്കം, എന്നിവ പരത്തുന്നതിന് കാരണമാകുന്ന കൊതുക്, ഈച്ച, എലി എന്നിവയെക്കുറിച്ചും എച്ച്1 എന്‍1 പോലുളള പകര്‍ച്ച വ്യാധികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മങ്കി കിട്ടിയുടെ വിവരണം കുട്ടികള്‍ അതീവ ശ്രദ്ധയോടെ കേട്ടു.
ഡെങ്കിപ്പനി, കോളറ, മന്ത്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം വയറിളക്കം, എന്നിവ പരത്തുന്നതിന് കാരണമാകുന്ന കൊതുക്, ഈച്ച, എലി എന്നിവയെക്കുറിച്ചും എച്ച്1 എന്‍1 പോലുളള പകര്‍ച്ച വ്യാധികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മങ്കി കിട്ടിയുടെ വിവരണം കുട്ടികള്‍ അതീവ ശ്രദ്ധയോടെ കേട്ടു.
ഭക്ഷണത്തിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകഴുകുക, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചു വെക്കുക, ഭക്ഷ്യ വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്, വീട്ട്പരിസരങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മങ്കി കിട്ടി ഓര്‍മ്മിപ്പിച്ചു. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. വീടുകളില്‍ ഉണ്ടാവുന്ന ജൈവമാലിന്യങ്ങള്‍ അടുക്കളത്തോട്ടത്തിനും ബയോഗ്യാസിനും മണ്ണിരക്കമ്പോസ്റ്റിനുമായി ഉപയോഗിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ മുന്നോട്ടു വരണം.
ക്ഷയരോഗം പകരാതിരിക്കാന്‍ പൊതു സ്ഥലങ്ങളില്‍ തുപ്പരുത്. പ്ലാസ്റ്റിക് കത്തിച്ചാലുണ്ടാകുന്ന ഡയോക്‌സിന്‍ പുക ശ്വസിച്ചാല്‍ ക്യാന്‍സറിന് കാരണമാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുളള സംസ്ഥാനം കേരളമെന്നും കിട്ടി എടുത്തുപറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ അനധികൃതമായി വില്‍ക്കുന്ന അച്ചാര്‍, മിഠായികള്‍, ഐസ്‌ക്രീം തുടങ്ങിയ ഉദ്പന്നങ്ങള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്നും മങ്കിഷോ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
മാലിന്യമുക്തകേരളം എന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന മങ്കിഷോ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. മങ്കിഷോ മാര്‍ച്ച് പകുതിയോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പര്യടനം പൂര്‍ത്തിയാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment