കാസര്‍കോട്: മരുന്ന് സംഭരണവും വിതരണവും സര്‍ക്കാരിന് വന്‍ ബാധ്യതയാണെന്ന് വരുത്തിതീര്‍ത്ത് വിതരണച്ചുമതല സ്വകാര്യ മരുന്ന് കമ്പനികളെ നേരിട്ട് ഏല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 2ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്ന് വാങ്ങി സൂക്ഷിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ 28 സംഭരണ ശാലകളും പൂട്ടാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. മരുന്നു വിതരണം കമ്പനികളെ ഏല്പിക്കുന്നതോടെ ഗുണനിലവാര പരിശോധനയില്‍ സര്‍ക്കാര്‍ ഇടപെടല്‍ അവസാനിക്കും. ഇത് മരുന്നിന്റെ ഗുണനിലവാരം ഇല്ലാതാക്കുകയും വില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് 2ന് രാവിലെ 10 മണിക്ക് ആറംങ്ങാടി ജംഗ്ഷനില്‍ വെച്ച് ആരംഭിക്കും. മാര്‍ച്ച് വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment