മലപ്പുറം: മലപ്പുറം ജില്ലാ വിഭജന ആവശ്യവുമായി മുസ്ലീംലീഗ് നേതാക്കള്‍ വീണ്ടും രംഗത്തെത്തി. മലബാറില്‍ മൂന്ന് പുതിയ ജില്ലകള്‍ വേണമെന്നും അതിലൊന്ന് മലപ്പുറം വിഭജിച്ചാവണമെന്നും ലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ് കൂടി പങ്കെടുത്ത വേദിയില്‍ മറ്റ് നേതാക്കളും ആവശ്യത്തെ പിന്തുണച്ചു.
പുതുതായി രൂപീകരിച്ച കൊണ്ടോട്ടി താലൂക്ക് ഉദ്ഘാടന വേദിയിലാണ് മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മുസ്ലിംലീഗ് നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദറാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. മലബാറില്‍ മൂന്ന് ജില്ലകളും അതിലൊന്ന് മലപ്പുറത്തും വേണമെന്ന് കെഎന്‍എ ഖാദര്‍ വ്യക്തമാക്കി. കൂടുതല്‍ താലൂക്കുകളും അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊട്ടു പിന്നാലെ ചടങ്ങില്‍ സംസാരിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ പികെ കുഞ്ഞുവും ഇതേ അവശ്യത്തെ പിന്താങ്ങി.
മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ലീഗ് ജില്ലാ കമ്മിറ്റി മുമ്പ് ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ജില്ലയെ വിഭജിച്ച് തിരൂര്‍ ജില്ല രൂപികരിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ സമരത്തിലാണ്. അതിനിടെയാണ് ജില്ലയെ വിഭജിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗും രംഗത്തെത്തുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment