Latest News

ഹോട്ടല്‍ തൊഴിലാളി ആസിഡ് കഴിച്ചു മരിച്ചു

ഇരിയ: കടബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ച ഹോട്ടല്‍ തൊഴിലാളി ആസിഡ് കഴിച്ച് ജീവനൊടുക്കി.

ഇരിയയിലെ വിഷ്ണുഹോട്ടല്‍ തൊഴിലാളിയും അയ്യങ്കാവിലെ പരേതനായ കുഞ്ഞിരാമന്റെയും ചോയിച്ചിയുടെയും മകനുമായ എം ചന്ദ്രനാണ് (42) ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ വീട്ടിനകത്ത് ആസിഡ് കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ചന്ദ്രനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില അതീവ ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം കടബാധ്യതയുടെ പേരില്‍ ചന്ദ്രന് ബാങ്കില്‍ നിന്നും നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് യുവാവ് അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. പുല്ലൂരിലെ ഒരു സഹകരണ സ്ഥാപനത്തില്‍ നിന്നും ചന്ദ്രന്‍ 50000 രൂപ വായ്പ എടുത്തിരുന്നു. ഇത് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ചന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നത്. നേരത്തെ ജീപ്പ് ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലീലയാണ് ഭാര്യ. ഏക മകള്‍ നീതു. മറ്റൊരു മകള്‍ അസുഖത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.


Keywords: Kasaragod News, Kerala News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.