മംഗലാപുരം: 20 വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിക്കുകയും നാലുവര്‍ഷമായി വീട്ടിനുള്ളില്‍ പൂട്ടിയിടുകയും ചെയ്ത സ്ത്രീയെ അധികൃതര്‍ മോചിപ്പിച്ചു. കട്ടീല്‍ അജാറിലെ സുലോചന (48) ആണ് വനിത-ശിശുക്ഷേമസമിതിയുടെയും പഞ്ചായത്തധികൃതരുടെയും മുല്‍ക്കി പോലീസിന്റെയും ഇടപെടലോടെ വര്‍ഷങ്ങള്‍ക്കുശേഷം പുറംലോകം കണ്ടത്. ഇവരുടെ ഭര്‍ത്താവ് മാധവ പൂജാരി (55) യാണ് സുലോചനയെ വീട്ടുതടങ്കലിലാക്കിയത്.
അയല്‍വാസികളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അധികൃതര്‍ മാധവപൂജാരിയുടെ വീട്ടില്‍ മിന്നല്‍പരിശോധന നടത്തിയത്. അടച്ചിട്ട വീട്ടിനുള്ളില്‍ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു സുലോചനയെ. മൂലയ്ക്ക് ചുരുണ്ടുകിടക്കുന്ന അവര്‍ക്ക് എഴുന്നേല്‍ക്കാന്‍പോലും കഴിയുമായിരുന്നില്ല. അത്രയും അവശനിലയിലായിരുന്ന ഇവരെ അധികൃതര്‍ മോചിപ്പിച്ച് മുല്‍ക്കി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
23 വര്‍ഷം മുമ്പാണ് ഉഡുപ്പി കല്യാണ്‍പുര്‍ സ്വദേശിയായ സുലോചനയുടെയും മാധവ പൂജാരിയുടെയും വിവാഹം മുംബൈയില്‍ നടന്നത്. തുടക്കത്തില്‍ കുഴപ്പമുണ്ടായിരുന്നില്ലെങ്കിലും അവിടത്തെ ജോലി അവസാനിപ്പിച്ച് അജാറില്‍ സ്ഥിരതാമസമാക്കിയതിനു ശേഷം മാധവ പൂജാരിയുടെ സ്വഭാവം പാടെ മാറി. സ്വന്തം അമ്മയെയും സഹോദരിയെയും വീട്ടില്നിന്നോടിച്ചു. 20 വര്‍ഷമായി തന്നെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നുവെന്ന് സുലോചന പറഞ്ഞു. നാലുവര്‍ഷമായി തന്നെ മുറിയില്‍ പൂട്ടിയിടുകയാണ്. ഭക്ഷണംപോലും ചിലപ്പോള്‍ തരില്ല. പുറത്തുപോകുമ്പോള്‍ ജനലും വാതിലുമെല്ലാം അടയ്ക്കും. പൂജാരിയില്ലാത്ത തക്കംനോക്കി ചില അയല്‍വാസികളാണ് തനിക്ക് ആഹാരം തരാറുള്ളതെന്ന് സുലോചന പറഞ്ഞു.
തന്നെ കൈകൊണ്ട് ഇടിക്കുകയും മുട്ടുകാല്‍കൊണ്ട് കുത്തുകയും ചെയ്യുമായിരുന്നുവെന്നും സുലോചന പറഞ്ഞു. മര്‍ദനമേറ്റ് എഴുന്നേറ്റിരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു അവര്‍. മന്നബെട്ടു പഞ്ചായത്തധികൃതര്ക്കുപുറമെ വനിതാ-ശിശുക്ഷേമ ഉദ്യോഗസ്ഥരായ ശ്യാമള, കല്പന, ആശ തുടങ്ങിയവരും ചേര്‍ന്നാണ് സുലോചനയെ വീട്ടുതടങ്കലില്‍നിന്ന് രക്ഷിച്ചത്. മാധവ പൂജാരിക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment