ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അടുത്തുകാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയില്‍ 100 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടി. നാലിടങ്ങളിലായി നടത്തിയ വ്യത്യസ്തങ്ങളായ റെയ്ഡിലാണ് ഇത്രയും തുകയുടെ മയക്കുമരുന്ന് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
47 കിലോ ഹെറോയിനും രണ്ടു കിലോ കൊക്കൈനുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് മാഫിയ ചെന്നൈ വഴി ശ്രീലങ്കയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കടത്താന്‍ കൊണ്ടുവന്ന മയക്കു മരുന്നാണ് പിടിച്ചത്. പഞ്ചാബിലെ അതിര്‍ത്തി ജില്ലയായ ബട്ടാല വഴിയാണ് ഇവ ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Drugs, 1 Crores, Arrested
No comments:
Post a Comment