Latest News

വിവാദ നടി രഞ്ജിത ഇനി വിദേശകാര്യ സന്യാസിനി

കഴിഞ്ഞദിവസം സന്യാസം സ്വീകരിച്ച വിവാദ നടി രഞ്ജിതയ്ക്കു ആശ്രമത്തിലെ വിദേശകാര്യങ്ങളുടെ ചുമതല നല്കി. ബാംഗ്ലൂരിലെ സ്വാമി നിത്യാനന്ദുടെ ആശ്രമത്തില്‍ വച്ചാണ് നടി ഇക്കഴിഞ്ഞ 27-ന് സന്യാസ ദീക്ഷ സ്വീകരിച്ചത്. മാ ആനന്ദമയി എന്നാണ് പുതിയ പേര്.

ആശ്രമത്തിലെത്തുന്ന വിദേശികളുടെ കാര്യങ്ങളും വിദേശത്തെ ആശ്രമത്തിന്റെ പ്രചാരണം ഉള്‍പ്പെടെയുള്ള ചുമതലകളും ഇനി രഞ്ജിത നിര്‍വഹിക്കുമെന്ന് ആശ്രമം അധിപന്‍ സ്വാമി നിത്യനന്ദ അറിയിച്ചു. സ്വാമി നിത്യാനന്ദക്കൊപ്പം വിവാദ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട നടിയാണ് രഞ്ജിത. നിത്യാനന്ദയ്‌ക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. എങ്കിലും നിത്യാനന്ദയുമായുള്ള അടുപ്പം രഞ്ജിത തുടരുകയായിരുന്നു.

ബാംഗ്ലൂരിലെ രാമനഗരിയിലുള്ള നിത്യാനന്ദയുടെ ആശ്രമത്തില്‍ വച്ചായിരുന്നു ദീക്ഷ സ്വീകരിച്ചത്. നിത്യാനന്ദയുടെ ജന്മദിനാഘോഷ ങ്ങള്‍ക്കിടെയായിരുന്നു ഇത്. രഞ്ജിതയെ കൂടാതെ മറ്റ് 45 പേര്‍ കൂടി ദീക്ഷ സ്വീരിച്ചിട്ടുണ്ട്. സ്വകാര്യ ചടങ്ങായിട്ടാണ് ദീക്ഷ നല്‍കലും പിറന്നാള്‍ ആഘോഷവും സംഘടിപ്പിച്ചത്. ജനുവരി ഒന്നിന് ആയിരുന്നു യഥാര്‍ഥത്തില്‍ നിത്യാനന്ദയുടെ പിറന്നാള്‍.

എന്നാല്‍ ശുഭമുഹൂര്‍ത്തം നോക്കി 27ന് തന്നെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. വിവാദ വീഡിയോ വിഷയത്തിന് ശേഷം നിത്യാനന്ദ മാധ്യമങ്ങളുമായി അത്ര അടുത്ത ബന്ധത്തിലല്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. നാട്ടുകാരേയും മാധ്യമപ്രവര്‍ത്തകരേയും ആശ്രമത്തിന്റെ ഗേറ്റില്‍ തന്നെ തടഞ്ഞു.

ഇത് ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. നിത്യാനന്ദ തന്റെ ആത്മീയ ഗുരുവാണെന്നാണ് ദീക്ഷ സ്വീകരിച്ചതിന് ശേഷം രഞ്ജിത പറഞ്ഞത്. മാഫിയ, ചമയം, രക്തസാക്ഷികള്‍ സിന്ദാബാദ്, തട്ടകം തുടങ്ങി പത്തിലധികം മലയാള സിനിമകളില്‍ രഞ്ജിത അഭിനയിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Ranjitha, Mah Ananthamayi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.