ഹൈദരാബാദ്: പാര്‍ക്കിലെത്തിയ കമിതാക്കളെ പോലീസുകാര്‍ തന്നെ സദാചാരപോലീസ് ചമഞ്ഞ് ഏത്തമിടീച്ച സംഭവം വിവാദമായി. ഹൈദരാബാദിലെ കുത്തബ് സാഹി സ്മാരകത്തിനടുത്തുള്ള പാര്‍ക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ആറോളം വരുന്ന കമിതാക്കളെ നിരത്തി നിര്‍ത്തി പോലീസ് ഏത്തമിടീക്കുകയായിരുന്നു. ഗോല്‍ഖോണ്ഡ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ നയീമുദ്ദീന്‍ ജാവേദ് ആയിരുന്നു ഏത്തമിടീക്കലിന് നേതൃത്വം നല്‍കിയത്.
പോലീസുകാര്‍ തന്നെ ഇതിന്റെ വീഡിയോ പിടിക്കുകയും ചെയ്തു. പോലീസ് നല്ലകാര്യം ചെയ്‌തെന്നു കാട്ടി കഴിഞ്ഞദിവസം ഒരു മത സംഘടനയുടെ വെബ്‌സൈറ്റ് വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിദേശത്തുള്ള മാതാപിതാക്കളെ വഞ്ചിച്ച് വിദ്യാര്‍ത്ഥിനികള്‍ കാമുകന്മാരുമായി ചുറ്റിത്തിരികയാണെന്ന് പോലീസുകാര്‍ പറയുന്നു. രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ നിരീക്ഷിക്കണമെന്നും അവര്‍ പറയുന്നുണ്ട്.
അതേസമയം, വീഡിയോ പുറത്തുവന്നതോടെ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. നിയമപ്രകാരം തെറ്റായ കാര്യങ്ങളുണ്ടെങ്കില്‍ കേസെടുക്കയായിരുന്നു വേണ്ടെതെന്നും ഇത്തരം നടപടികള്‍ അവകാശ ലംഘനമാണെന്നും ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്‍ അംഗം സുനിതാ കൃഷ്ണന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Park, Police, Panishment
No comments:
Post a Comment