കാസര്‍കോട്: ജൂനിയര്‍ ചേമ്പര്‍ ഓഫ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ എക്‌സല്ലന്റ് അവാര്‍ഡ് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ സര്‍ജന്‍ ഡോ.സുനില്‍ ചന്ദ്രന് സമ്മാനിച്ചു. കാസര്‍കോട്ട് നടന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാടാണ് സമ്മാനദാനം നടത്തിയത്.
ഒരു പതിറ്റാണ്ടുകാലമായി ആതുരസേവന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഡോ.സുനില്‍ ചന്ദ്രന്‍ രോഗികളുടെ മനസ്സറിഞ്ഞ് പെരുമാറുന്ന അപൂര്‍വ്വം ചില ഡോക്ടര്‍മാരിലൊരാളാണ്. സുനില്‍ ചന്ദ്രന്റെ മികച്ച സേവനം മാനിച്ചാണ് ജേസി അവാര്‍ഡ് നല്‍കി ആദരിച്ചത്.
പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷതവഹിച്ചു. കെ.വി.അഭിലാഷ് സ്വാഗതം പറഞ്ഞു. അഡ്വ.ജോമി ജോസഫ്, കെ.ജയപാലന്‍, ടി.എം.അബ്ദുല്‍ മഹ്‌റൂഫ്, കെ.ബി.അബ്ദുല്‍ മജീദ്, മുഹമ്മദ് സമീര്‍, എബി കുട്ടിയാനം, മുസ്ഹബ് അഷറഫ്, എ.എ.ഇല്യാസ്, ബിനീഷ് മാത്യു, ഉമറുല്‍ ഫാറൂഖ്, യു.രാഘവ, ഉദയകുമാര്‍, അഷറഫ് നാല്‍ത്തടുക്ക, അരുണ്‍ കുമാര്‍, കുമാരവേല്‍, രേഷ്മ പുഷ്പാകരന്‍, കെ.അരവിന്ദാക്ഷന്‍, എ.കെ.ശ്യാം പ്രസാദ്, എന്‍.എ.ആഷിഫ് സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment