ചാലക്കുടി: സോളാര്‍ തട്ടിപ്പു സംബന്ധിച്ച ഒരു കേസില്‍ സരിത എസ്. നായര്‍ക്കു ജാമ്യം. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപം ചിറപ്പണത്ത് പോള്‍ വിന്‍സെന്റിന്റെ വീട്ടില്‍ സോളാര്‍ പായൂല്‍ ഘടിപ്പിച്ചുതരാമെന്നു വിശ്വസിപ്പിച്ച് 3.8 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ലീയൂ റിയാസ് ജാമ്യം അനുവദിച്ചത്. ഇതോടെ സരിതയുടെ പേരിലുള്ള 39 കേസുകളില്‍ 36 എണ്ണത്തിലും ജാമ്യം ലഭിച്ചു.
20,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും രണ്ട്‌ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലുമാണു ജാമ്യം. 2011 മേയ് മാസത്തില്‍ വിദേശമലയാളിയായ ചെര്‍പ്പണത്ത് പോള്‍ വിന്‍സന്റിന്റെ പണിതുകൊണ്ടിരുന്ന പുതിയ വീട്ടില്‍ സൗരോര്‍ജ പ്‌ളാന്റ് സ്ഥാപിക്കാമെന്ന് പറഞ്ഞാണ് സരിത തുക വാങ്ങിയത്. കള്ളപ്പേരുകളിലാണ് സരിതയും ബിജുവും പോളിനെ സമീപിച്ചത്. ചതി മനസ്സിലായത് വീട് പണി കഴിഞ്ഞിട്ടും പ്‌ളാന്റ് സ്ഥാപിക്കാതായപ്പോഴാണ്. സൗരോര്‍ജ പ്‌ളാന്റ് സ്ഥാപിക്കാതായപ്പോള്‍ പരാതിക്കാരന്‍ ബിജുവിനെ ഫോണില്‍ ബന്ധപ്പെട്ടു. വൈകാതെ സ്ഥാപിച്ചുതരാം എന്ന് ആദ്യമെല്ലാം മറുപടി കിട്ടി.
പ്ലാന്റ് സ്ഥാപിച്ചു നല്‍കാതായപ്പോള്‍ പണം തിരിച്ചാവശ്യപ്പെട്ടു. എന്നാല്‍ ഭീഷണിയുടെ സ്വരത്തിലുള്ള മറുപടിയാണ് പിന്നീട് കേട്ടത്. ഒടുവില്‍ ചാലക്കുടി ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. സൗരോര്‍ജ പ്‌ളാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവരുടെ ഫോട്ടോ പത്രത്തില്‍ വരാന്‍ തുടങ്ങിയപ്പോഴാണ് ഇവരുടെ യാഥാര്‍ഥപേര് പരാതിക്കാരന് മനസ്സിലായത്. ഉടന്‍ ചാലക്കുടി പോലീസ് സ്‌റ്റേഷനില്‍ പുതിയ പരാതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുവന്ന സരിതയുടെ കേസ് ഉച്ചകഴിഞ്ഞാണ് പരിഗണിച്ചത്. രാവിലെ കേസ് എടുത്തുവെങ്കിലും 2009ല്‍ ആലപ്പുഴ പള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സരിതയുടെ അറസ്റ്റു രേഖപ്പെടുത്തണമെന്നു പോലീസ് ആവശ്യപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ ആറു മാസത്തിലധികമായി താന്‍ ജയിലിലാണെന്നും 2009ലെ കേസില്‍ അറസ്റ്റുചെയ്യാമായിരുന്നുവെന്നും സരിത കോടതിയില്‍ പറഞ്ഞപ്പോള്‍ കേസ് ഉച്ചകഴിഞ്ഞത്തേക്കു മാറ്റിവച്ചു. ജാമ്യം അനുവദിക്കുകയും ചെയ്തു.
ആലപ്പുഴ വള്ളിക്കുന്നം സ്‌റ്റേഷന്‍ പരിധിയില്‍ 2009ല്‍ ട്രസ്റ്റ് രൂപീകരിക്കാനായി 80,000 രൂപ തട്ടിയെന്ന പരാതിയിലാണ് സരിതയെ അറസ്റ്റ് ചെയ്യാന്‍ കോടതിയെ സമീപിച്ചത്. ഏഴു മാസത്തോളമായി താന്‍ ജയിലിലാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ മുഴുവന്‍ വാര്‍ത്തയാക്കിയിട്ടും ഇതുവരെ ഈ കേസില്‍അറസ്റ്റിനായി പോലീസ് സമീപിച്ചിട്ടില്ലെന്നും സരിത കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത്ര മാസങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്‌യാനുള്ള ശ്രമം തടയണമെന്നും അഭ്യര്‍ഥിച്ചു. ഈ കേസിന്റെ വാദം കോടതി മാറ്റിവച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്നു പോലീസ് ജീപ്പില്‍ തിങ്കളാഴ്ച 12ന് ആണു സരിത എത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha S Nair, Case, Court
No comments:
Post a Comment