ന്യൂഡല്‍ഹി: 2006 ലെ ഇന്ത്യന്‍ ഐഡോള്‍ സെക്കന്റ് സീസണില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് വിജയിയായ ഗായകന് സന്ദീപ് ആചാര്യ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുഗോണിലെ മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ഇരുപത്തി ഒമ്പതാമത്തെ വയസ്സില്‍ സന്ദീപ് വിടവാങ്ങിയത്.
മൂന്നു ദിവസത്തോളം രാജസ്ഥാനിലെ ബിക്കാനീറില്‍ ചികിത്സയിലായിരുന്ന സന്ദീപിനെ ഡിസംബര്‍ 10നാണ് ന്യൂഡല്‍ഹിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും സന്ദീപിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇന്ത്യയന്‍ ഐഡോള്‍ വിജയത്തിനുശേഷം ‘മെരെ സാഥ് സാരാ ജഹാന്’ എന്ന ആല്‍ബം സന്ദീപ് പുറത്തിറക്കിയിരുന്നു. ഡിസംബര്‍ പകുതിയോടെ മറ്റൊരു ആല്‍ബം പുറത്തിറക്കാനിരിക്കെയായിരുന്നു സന്ദീപിന്റെ മരണം. സന്ദീപിന്റെ മരണം ഞെട്ടിച്ചുവെന്നും അതിയായ ദു:ഖമുണ്ടെന്നും ഇന്ത്യന്‍ ഐഡോള്‍ ജഡ്ജുമാരായിരുന്ന ഫറാ ഖാനും സോനും നിഗമും തങ്ങളുടെ ട്വിറ്ററിലൂടെ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sandeep Acharya, Singer, died
No comments:
Post a Comment