പാകിസ്താന്: ക്രിക്കറ്റ് മത്സരത്തിനിടെ ബൗണ്‍സര്‍ നെഞ്ചില്‍ക്കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു. പാകിസ്താന്റെ പ്രാദേശിക ലീഗിലെ കളിക്കാരനും ഉയര്‍ന്നുവരുന്ന താരവുമായ സുള്‍ഫിക്കര്‍ ഭാട്ടി (22)ക്ക് ആണ് ക്രീസില്‍ ദാരുണമായി മരണമടഞ്ഞത്.
ഒരു ക്ലബ്ബ് മത്സരത്തിനിടെയായിരുന്നു സംഭവം. സുക്കുറിലെ ജിന്ന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്ധ് യങ് ക്രിക്കറ്റ് ക്ലബ്ബുമായിട്ടാണ് സുള്‍ഫിക്കറിന്റെ ടീം മത്സരിച്ചത്. കളിയില്‍ ബാറ്റുചെയ്യുന്നതിനിടെ എതിര് ടീമിന്റെ ബൗളറെറിഞ്ഞ പന്ത് കുത്തിയുയര്‍ന്ന് സുള്‍ഫിക്കറിന്റെ നെഞ്ചില്‍ ശക്തമായി തട്ടുകയായിരുന്നു.

സഹകളിക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മരിച്ച താരത്തോടുള്ള ആദര സൂചകമായി സുക്കൂര്‍ മേഖലയിലെ എല്ലാ കായികമത്സരങ്ങളും പാക് അധികൃതര്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pak Cricketer, Obituary
No comments:
Post a Comment