കാസര്‍കോട്: ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന പൊയ്‌നാച്ചി സ്വദേശി മരിച്ചു. മൊട്ട അടുക്കത്ത്ബയലിലെ മുഹമ്മദിന്റെ മകന്‍ അബ്ദുര്‍ റഹ്മാന്‍ എന്ന അന്തുമായി(42) യാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ തായലങ്ങാടിയിലാണ് അപകടമുണ്ടായത്. ഭാര്യ സുഹറയ്‌ക്കൊപ്പം തളങ്കര ബാങ്കോട്ടെ ഭാര്യ വീട്ടില്‍ പോയ അന്തുമായി തിരിച്ച് വരുമ്പോള്‍ ബൈക്കിനുപിറകില്‍ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ അന്തുമായിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനുശേഷമാണ് മംഗലാപുരത്തേക്ക് കൊണ്ടുപോയത്.
അപകടത്തില്‍ സുഹറയ്ക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു.കുവൈറ്റിലായിരുന്ന അന്തുമായി രണ്ടുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടയിലാണ് മരണം.
നേരത്തെ അബുദാബിയിലായിരുന്നു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് പൊയ്‌നാച്ചി മുബാറഖ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മാതാവ്: ദൈനബി. മക്കളില്ല. സഹോദരങ്ങള്‍: ആഇശ, ആച്ചിബി, ജമീല,ജൂബൈരിയ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Obituary
No comments:
Post a Comment