Latest News

രമ്യവധം: പ്രതി ഷമ്മികുമാര്‍ അബൂദാബിയില്‍ പിടിയില്‍


കണ്ണൂര്‍: യുവതിയെ ലോഡ്ജ്മുറിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് അബൂദാബിയില്‍ ഇന്റര്‍പോള്‍ കസ്റ്റഡിയില്‍. കാട്ടാമ്പള്ളി വള്ളുവന്‍കടവിനു സമീപം ആമ്പാല്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ എന്‍ രമ്യ(26)യെ പയ്യന്നൂരിലെ ലോഡ്ജ്മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് അഴീക്കോട്ടെ പുളിക്കല്‍ ഷമ്മികുമാറാണ് അബൂദാബിയില്‍ കസ്റ്റഡിയിലായതായി വിവരം ലഭിച്ചത്. 

സംഭവശേഷം ഗള്‍ഫിലേക്കു കടന്ന ഷമ്മികുമാറിനെ പോലിസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അബൂദാബിയിലേക്ക് പ്രത്യേക സംഘത്തെ അയച്ച് ഷമ്മികുമാറിനെ ഇന്ത്യയിലെത്തിക്കും. 

തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ സുദര്‍ശനന്റെ നിയന്ത്രണത്തിലുള്ള സംഘത്തിലെ പോലിസുകാരാണ് അബൂദാബിയിലേക്കു പോവുക. സര്‍ക്കാരിന്റെ ഉത്തരവു ലഭിച്ചാല്‍ സംഘം പുറപ്പെടും. സി.ബി.ഐയുടെ നിര്‍ദേശപ്രകാരമാണ് ഇന്റര്‍പോള്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. 

അതിനിടെ, ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഷമ്മികുമാറിന്റെ സഹോദരന്‍ ലതീഷ്‌കുമാര്‍, മാതാവ് പത്മാവതി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 

2010 ജനുവരി 20നാണ് പയ്യന്നൂരിലെ ഒരു ലോഡ്ജ് മുറിയില്‍ രമ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കൊലപാതകത്തിന് ശേഷം ഒന്നരവയസ്സുകാരിയായ മകള്‍ കീര്‍ത്തനയെ രമ്യയുടെ വീടിന്റെ വരാന്തയില്‍ ഉപേക്ഷിച്ച് ഷമ്മികുമാര്‍ കടന്നുകളയുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.