ഉദുമ: നിരവധി ദേശീയ അന്തര്‍ദേശീയ കബഡി താരങ്ങളെ സംഭാവന ചെയ്ത ജില്ലയ്ക്ക് ഇത്തവണ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പരിക്കുകളില്ലാതെ കബഡി താരങ്ങളെ പങ്കെടുപ്പിക്കാം. നാളിതുവരെ മണലിലും മറ്റിടങ്ങളിലും പരിശീലനം നടത്തിവന്ന താരങ്ങള്‍ക്ക് സിന്തറ്റിക്ക് മാറ്റിലെ പരിശീലനം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ ഇനി ജില്ലാ കബഡി അസോസിയേഷന് കീഴിലുള്ള മഞ്ചേശ്വരം കബഡി അക്കാദമി സ്വന്തമായൊരു സിന്തറ്റിക്ക് മാറ്റ് വാങ്ങിയതോടെ അവരുടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ഡിസംബര്‍ 8, 9, 10, തീയ്യതികളില്‍ തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ കബഡി
ചാമ്പ്യന്‍ഷിപ്പിലുള്ള ജില്ലാടീമംഗങ്ങള്‍ ഇനി സിന്തറ്റിക്ക് മാറ്റിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ഉദുമ എരോല്‍ പ്രതിഭ ക്ലബ്ബ്, റെഡ് വേള്‍ഡ് കൊപ്പല്‍, എന്നിവിടങ്ങളില്‍ പരിശാലനം നടത്തിവന്ന് ടീമംഗങ്ങള്‍ വെള്ളിയാഴ്ച പരിശീലനം പൂര്‍ത്തിയാക്കി സംസ്ഥാന ചാമ്പ്യന്‍
ഷിപ്പിന് സജ്ജരായി. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി സിന്തറ്റിക്ക് മാറ്റില്‍ പരിശീലനം നടത്തിയതിനാല്‍ പരിക്കുകളോ മറ്റ് അപകടങ്ങളോ ഇല്ലാതെ തങ്ങള്‍ക്ക് ഇക്കുറി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്നും അത്‌കൊണ്ട് മത്സരങ്ങളില്‍ കൂടുതല്‍ മികവും കായിക ബലവും പ്രകടിപ്പിക്കാന്‍ കഴിയുമെന്നും താരങ്ങള്‍ പറഞ്ഞു.

മുന്‍ ദേശീയ താരവും സംസ്ഥാന കബഡി അസോസിയേഷന്‍ പ്രസിഡന്റുമായ സുധീര്‍കുമാര്‍, സംസ്ഥാന കബഡി താരം അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് ടീമംഗങ്ങള്‍ക്ക് പരിശീലനം നര്‍കിയത്. പരിശീലനത്തിന്റെ സമാപനത്തില്‍ റെഡ് വേള്‍ഡ് ക്ലബ്ബ് പ്രസിഡണ്ട് അനന്തന്‍ താരങ്ങളെ പരിചയപ്പെട്ടു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ രാജ്, ട്രഷറര്‍ സുനില്‍ പാലക്കുന്ന്, രാജന്‍ കുതിരക്കോട്, ദിവാകരന്‍, രഞ്ജിത്ത്, കണ്ണന്‍ കൊപ്പല്‍, കുമാരന്‍ തുടങ്ങിയവരാണ് 15 നാള്‍ നീണ്ട പരിശീലങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ടീമംഗങ്ങള്‍ ശനിയാഴ്ച സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന തൃശ്ശൂരിലേക്ക് യാത്ര തിരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kabadi, Udma, Thrissur

No comments:
Post a Comment